ആപ്പ്ജില്ല

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല 'ക്യാറ്റ്': ഫലം പ്രസിദ്ധീകരിച്ചു

റാങ്ക് പട്ടികയും മറ്റ് വിശദാംശങ്ങളും www.cusat.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്

Samayam Malayalam 6 Jun 2018, 1:11 pm
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ബി.ടെക് അടക്കം വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കോട്ടയം കുറുപ്പന്തറ, മാഞ്ഞൂര്‍ പുല്ലേങ്കുന്നേൽ വീട്ടിൽ മാത്യു ജോസഫിന്‍റെ മകൻ അമൽ മാത്യുവിനാണ് ബി.ടെക് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. തിരുവനന്തപുരം ഉള്ളൂ‍ സ്വദേശി അശ്വതി വീട്ടിൽ ബൈജുവിന്‍റെ മകൻ സഹിൽ ശങ്കര്‍ രണ്ടാം റാങ്കും കോഴിക്കോട് മാവിലപ്പറമ്പ് അഭിരാമി വീട്ടിൽ പ്രതാപ് കുമാറിന്‍റെ മകൾ അഭിരാമി എലിസബത്ത് പ്രതാപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Samayam Malayalam കുസാറ്റ് ക്യാറ്റ്: ഫലം പ്രസിദ്ധീകരിച്ചു
കുസാറ്റ് ക്യാറ്റ്: ഫലം പ്രസിദ്ധീകരിച്ചു


എസ്.സി./എസ്.ടി വിഭാഗത്തില്‍ വൈക്കം ഇട്ടിത്തറ വീട്ടിൽ വിജയൻ്റെ മകൻ മിഥുൻ വി ജയ് ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയും മറ്റ് വിശദാംശങ്ങളും www.cusat.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. യോഗ്യരായ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഓപ്ഷനുകള്‍ ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ദുബായ് അടക്കം ഇന്ത്യയിലെ 133 കേന്ദ്രങ്ങളിലായി 17237 പേര്‍ പരീക്ഷ എഴുതിയിരുന്നു. ഇതിൽ 11645 പേരാണ് യോഗ്യത നേടിയിട്ടുള്ളത് വിവരങ്ങള്‍ക്ക് 0484-2577159/2862256

ആര്‍ട്ടിക്കിള്‍ ഷോ