ആപ്പ്ജില്ല

സിമാറ്റ് 2021: അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

പരീക്ഷ ഫെബ്രുവരി 22, 27 തീയതികളിലായി നടക്കും

Samayam Malayalam 22 Jan 2021, 7:54 am
കോമണ്‍ മാനേജ്‌മെന്റ് ടെസ്റ്റിന് (സിമാറ്റ് 2021) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). ജനുവരി 22ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 30 വരെ അപേക്ഷിക്കാം.
Samayam Malayalam cmat 2021
സിമാറ്റ് 2021


സിമാറ്റിന് അപേക്ഷിക്കാന്‍ ഔദ്യോഗിക വെബ്‌സൈറ്റായ cmat.nta.nic.in സന്ദര്‍ശിക്കുക. രാജ്യത്തെ വിവിധ കോളേജുകളില്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം സിമാറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 31 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, പേടിഎം എന്നിവയിലൂടെ ഫീസടയ്ക്കാം. അപേക്ഷ തിരുത്താന്‍ ഫെബ്രുവരി 1,2 എന്നീ ദിവസങ്ങളില്‍ അവസരം ലഭിക്കും. പരീക്ഷാ തീയതിയില്‍ മാറ്റമില്ല. സിമാറ്റ് പരീക്ഷ ഫെബ്രുവരി 22, ഫെബ്രുവരി 27 എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായി നടക്കും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. രാവിലത്തെ ഷിഫ്റ്റ് രാവിലെ 9 മുതല്‍ 12 ഉച്ചയ്ക്ക് 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചകഴിഞ്ഞ 3 മണി മുതല്‍ വൈന്നേരം 6 വരെ.

SNAP 2020 Result: ആപ്റ്റിറ്റിയൂഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം
എന്‍.ടി.എ സിമാറ്റ് 2021 പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സിമാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cmat.nta.nic സന്ദര്‍ശിക്കുക. ഹോംപേജിലെ New Registration എന്ന ടാബില്‍ ക്ലിക്ക് ചെയ്യാം. മൊബൈല്‍ നമ്പറും ഇമെയില്‍ ഐ.ഡിയും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ക്ക് ഒരു ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം വേണ്ട രേഖകളും ഫോട്ടോയും അപ്ലോഡ് ചെയ്യാം. തുടര്‍ന്ന് ആപേക്ഷാ ഫീസും ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. പരീക്ഷാ നഗരം തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. എല്ലാം കഴിഞ്ഞ് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ