ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (ജിപ്മാറ്റ്) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഏപ്രിൽ 30 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. ഇത് മേയ് 31 ആക്കിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് ജിപ്മാറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കാക്കിയാണ് തീയതി മേയ് 31ലേക്ക് നീട്ടിയത്. ജൂൺ 20നാണ് ജിപ്മാറ്റ് പരീക്ഷ നടക്കുന്നത്. 150 മാർക്കിന്റെ പരീക്ഷ ഉച്ച കഴിഞ്ഞ് 3 മുതൽ വൈകുന്നേരം 5.30 വരെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. ഓൺലൈൻ അധിഷ്ഠികമായാണ് പരീക്ഷ നടക്കുക. ഇംഗ്ലീഷ് മീഡിയത്തിലായിരിക്കും ചോദ്യങ്ങൾ.
വിശദമായ വിവരങ്ങൾക്കായി എൻ.ടി.എ യുടെ വെബ്സൈറ്റുകളായ jipmat.nta.ac.in, http://www.nta.ac.in എന്നിവ സന്ദർശിക്കുക. 5 വർശത്തെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജിപ്മാറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്.