നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE 2021) മാറ്റിവെച്ചു. ജൂൺ 12നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. രജിസ്ട്രേഷൻ നടത്താനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ ഔദ്യോഗിക വെബ്സൈറ്റായ nchmjee.nta.nic.in സന്ദർശിക്കുക. മേയ് 31ന് വൈകുന്നേരം 5 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഫീസടയ്ക്കാനുള്ള അവസാന തീയതിയും മേയ് 31 ആണ്. മേയ് 31ന് രാത്രി 11.50 വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. അപേക്ഷയുടെ കറക്ഷൻ വിൻഡോ ജൂൺ 2 മുതൽ ജൂൺ 8 വരെ ആക്ടീവായിരിക്കും.
പരീക്ഷയെഴുതാനിരിക്കുന്ന വിദ്യാർത്ഥികൾ നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പ്രവേശന പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.
വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റുകളായ nta.ac.in, nchmjee.nta.in എന്നിവ നിരന്തരമായി സന്ദർശിക്കുക.