ആപ്പ്ജില്ല

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ച് ഏപ്രിൽ 18ന് തന്നെ നീറ്റ് പി.ജി പ്രവേശന പരീക്ഷ നടക്കും

Samayam Malayalam 14 Apr 2021, 10:50 am
നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തുവിട്ട് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ). നീറ്റ് പി.ജി പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് എൻ.ബി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നേരത്തെ അറിയിച്ച ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 18ന് തന്നെ നീറ്റ് പി.ജി പ്രവേശന പരീക്ഷ നടക്കും.
Samayam Malayalam neet pg 2021 admit card released
നീറ്റ് പി.ജി പ്രവേശന പരീക്ഷ അഡ്മിറ്റ് കാർഡ്


നേരത്തെ ഏപ്രിൽ 12ന് അഡമിറ്റ് കാർഡ് ലഭ്യമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ആദ്യം nbe.edu.in സന്ദർശിക്കാം. ഹോം പേജിൽ കാണുന്ന Applicant Login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ വിവരങ്ങൾ നൽകുന്നതോടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ കാണാൻ കഴിയും. അഡ്മിറ്റ് കാർഡ് പരിശോധിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യുക. ഇതിന്റെ ഒരു പ്രിന്റെടുത്ത് കൈയിൽ സൂക്ഷിക്കാം.

കെമാറ്റ് പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; പരാതികൾ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കാം
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ