ആപ്പ്ജില്ല

നിഫ്റ്റ് പ്രവേശന പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പരീക്ഷ ഫെബ്രുവരി 14ന് നടക്കും. ജനുവരി 21 വരെ അപേക്ഷിക്കാം

Samayam Malayalam 17 Dec 2020, 11:06 am
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്) ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിജയിച്ചതും വരുന്ന വര്‍ഷം പരീക്ഷ എഴുതുന്നതുമായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. നാല് വര്‍ഷത്തെ ബി.ഡെസ് കോഴ്സിനാണ് അപേക്ഷ സമ്മര്‍പ്പിക്കേണ്ടത്.
Samayam Malayalam nift entrance test application
നിഫ്റ്റ് പ്രവേശന പരീക്ഷ


പ്ലസ്ടുവിന് ഏത് വിഷയമെടുത്തവര്‍ക്കും ഇതിന് അപേക്ഷ സമ്മര്‍പ്പിക്കാം. ജനുവരി 21ആണ് അവസാന തീയതി. ഫെബ്രുവരി ഒന്നിന് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ഫെബ്രുവരി 14നാണ് പ്രവേശന പരീക്ഷ. ഒബിസി വിഭാഗത്തിന് 27 ഉം എസ്സിക്ക് 15ഉം എസ്ടിക്ക് 7.5 ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരും കൊച്ചിയിലും അടക്കം ഇന്ത്യയില്‍ 32 നഗരങ്ങളിലാണ് പ്രവേശന പരീക്ഷ സൗകര്യമുള്ളത്. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിഫ്റ്റിന്റെ ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ആക്സസറി ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Also Read: സെറ്റ് പരീക്ഷ ജനുവരി 10ന്: അഡ്മിറ്റ് കാര്‍ഡ് 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

കണ്ണൂര്‍ അടക്കം ഇന്ത്യയില്‍ 17 കാംപസുകളാണുള്ളത്. ബിരുദാനന്തര കോഴ്സിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രത്യേകം സ്‌കോളര്‍ഷിപ്പും ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ