എല്‍എല്‍ബി ത്രിവത്സര പഞ്ചവത്സര പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ജൂലൈ 16 വൈകുന്നേരം അഞ്ച് വരെ സമയം അനുവദിച്ചു.
എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്സൈറ്റില്‍ നല്കിയ കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴി അപേക്ഷാ നമ്പറും പാസ്വേര്ഡും നല്കി ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈല്‍ പേജ് കാണാം. ഇവിടെ മെമ്മോ ഡീറ്റെയില്‍ എന്ന മെനു ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയതാല്‍ ന്യൂനതകള്‍ പരിഹരിക്കാം.