യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോ എന്നിവയിലേക്കാണ് യു.ജി.സി നെറ്റ് പരീക്ഷ നടത്തുന്നത്. ഫെബ്രുവരി 2നാണ് യു.ജി.സി നെറ്റ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചത്. മാർച്ച് 9ന് അവസാനിക്കും. നേരത്തെ മാർച്ച് 2 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഇത് നീട്ടിവെക്കുകയായിരുന്നു. പരീക്ഷാ ഫീസ് മാർച്ച് 10ന് രാത്രി 11.50ന് മുമ്പ് അടയ്ക്കുക. മാർച്ച് 16 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം.
മെയ് 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് യൂ.ജി.സി നെറ്റ് പരീക്ഷ നടക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ അപേക്ഷിക്കുക.
മെയ് 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് യൂ.ജി.സി നെറ്റ് പരീക്ഷ നടക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ അപേക്ഷിക്കുക.