ആപ്പ്ജില്ല

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്കിംഗ്, പി.എസ്.സി പരീക്ഷകള്‍ക്കും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്‍കുന്നു.

TNN 10 Sept 2016, 12:30 pm
സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്കിംഗ്, പി.എസ്.സി പരീക്ഷകള്‍ക്കും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും.
Samayam Malayalam free training for government jobs
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം


അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം സെപ്തംബര്‍ 20ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കളാകണം. ബാങ്ക്, പി.എസ്.സി കോച്ചിംഗിന് ബിരുദതലത്തില്‍ അറുപത് ശതമാനവും സിവില്‍ സര്‍വീസ് പരിശീലനത്തിന് ബിരുദതലത്തില്‍ എഴുപത്തിയഞ്ച് ശതമാനവും മാര്‍ക്ക് ഉണ്ടാവണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ