ആപ്പ്ജില്ല

എന്‍ട്രന്‍സ് പരിശീലനത്തിന് മൊബൈല്‍ ആപ്പ്

ഐഐടി ഫാക്കല്‍റ്റിയില്‍നിന്നു വിവിധ വിഷയങ്ങളിലുള്ള സൗജന്യ ക്ലാസുകളും മുന്‍ പ്രവേശനപ്പരീക്ഷകളിലെ ചോദ്യക്കടലാസുകളും ഉള്‍പ്പെടുത്തിയ പോര്‍ട്ടലും മന്ത്രാലയം തയാറാക്കും.

TNN 21 May 2016, 9:29 am
എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുടെ ചൂഷണം തടയാന്‍ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനപ്പരീക്ഷകൾക്കായി ഐഐടി ഫാക്കല്‍റ്റിയില്‍നിന്നു വിവിധ വിഷയങ്ങളിലുള്ള സൗജന്യ ക്ലാസുകളും മുന്‍ പ്രവേശനപ്പരീക്ഷകളിലെ ചോദ്യക്കടലാസുകളും ഉള്‍പ്പെടുത്തിയ പോര്‍ട്ടലും മന്ത്രാലയം തയാറാക്കും.
Samayam Malayalam hrd ministry to bring iit preparation app
എന്‍ട്രന്‍സ് പരിശീലനത്തിന് മൊബൈല്‍ ആപ്പ്


ഐഐടി-ജെഇഇ പ്രവേശനപ്പരീക്ഷയിലെ ചോദ്യങ്ങള്‍ പ്ലസ് ടു സിലബസ് നിലവാരത്തിലായിരിക്കണമെന്നും തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ഐഐടി പ്രവേശനത്തിനു തയാറെടുക്കാന്‍ ബാഹ്യസഹായം വേണമെന്നതാണു വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ