ആപ്പ്ജില്ല

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ തീയതികൾ മാറ്റി

സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ തീയതികൾ മാറ്റിയതായി അധികൃതർ അറിയിച്ചു

Samayam Malayalam 12 Mar 2019, 4:13 pm
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ തീയതികൾ മാറ്റിയതായി അധികൃതർ അറിയിച്ചു. നേരത്തെ ഏപ്രിൽ 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ ഏപ്രിൽ 27, 28 തീയതികളിലേക്കാണ് മാറ്റിയിരിക്കുന്നത്.
Samayam Malayalam Exam


ലോക്സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ 23നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. മെയ് 23നായിരിക്കും വോട്ടെണ്ണൽ. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പ്രഖ്യാപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ