ആപ്പ്ജില്ല

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കും

കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുക എന്നത് എൽഡിഎഫിൻെറ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്

Samayam Malayalam 5 Mar 2019, 2:53 pm

ഹൈലൈറ്റ്:

  • കെഎഎസിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാർ
  • മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്
  • വിശേഷാല്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam KAS
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിജ്ഞാപനം ഇറക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. വിശേഷാല്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുക എന്നത് എൽഡിഎഫിൻെറ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിൻെറ രൂപീകരണവുമായി ബന്ധപ്പെട്ട് സംവരണ കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പല സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കാത്ത രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം നടപ്പിലാക്കാനുള്ള സാധ്യത ആരാഞ്ഞ് വീണ്ടും സർക്കാർ നിയമോപദേശം തേടിയിരുന്നു.

വിജ്ഞാപനത്തില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട് ഈ രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം ബാധമാക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിനാലാണ് സർക്കാർ വീണ്ടും വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ