ആപ്പ്ജില്ല

ആധുനിക വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി

ലോകത്തിലെതന്നെ ഏറ്റവും ആധുനികമായ പാഠ്യപദ്ധതിയായ ടെക്‌നോളോജിക്കൽ പെഡഗോജി ആണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും ലോകത്തിലെ വൈജ്ഞാനിക രംഗത്തേക്ക് സമഗ്രസംഭവന നൽകാൻ ഇതിലൂടെ സാധിക്കുമെന്നും പ്രൊഫ.സി രവീന്ദ്രനാഥ്

Samayam Malayalam 22 Jun 2019, 7:12 pm
തൃശൂര്‍: പൊതുവിദ്യാഭ്യായജ്ഞത്തിലൂടെ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഹബ്ബായി കേരളത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും ആധുനികമായ പാഠ്യപദ്ധതിയായ ടെക്‌നോളോജിക്കൽ പെഡഗോജി ആണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും ലോകത്തിലെ വൈജ്ഞാനിക രംഗത്തേക്ക് സമഗ്രസംഭവന നൽകാൻ ഇതിലൂടെ സാധിക്കുമെന്നും പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഈ വർഷത്തെ ചാലക്കുടി എം .എൽ .എ യുടെ പ്രതിഭാപുരസ്‌ക്കാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam c raveendranath


എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയും അനുമോദിച്ചു. ബി ഡി ദേവസ്സി എംഎൽഎ അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച ശ്വേതാ കെ വിജയൻ, അഞ്ജന എസ് കുമാർ എന്നിവർ വിദ്യാർത്ഥികളുമായി 'മുഖാമുഖം' നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ തങ്കമ്മ വർഗീസ്, പി ആർ പ്രസാദൻ, ജെനീഷ് പി ജോസ്, പി പി ബാബു, കുമാരി ബാലൻ , ജില്ലാപഞ്ചായത്തു മെമ്പര്മാരായ സുമേഷ് കെ ആർ, സിനി ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ സ്വാഗതവും പി പി പീറ്റർ നന്ദിയും പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ