ആപ്പ്ജില്ല

കെമാറ്റ് 2017: പ്രവേശന പരീക്ഷ ഏപ്രില്‍ രണ്ടിന്

എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരള ഏപ്രിൽ,,,

TNN 2 Mar 2017, 5:48 pm
എം.ജി യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന 2017 -18 എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരള ഏപ്രില്‍ രണ്ടിന് നടത്തും.
Samayam Malayalam kmat 2017 entrance exam will be on april 2nd
കെമാറ്റ് 2017: പ്രവേശന പരീക്ഷ ഏപ്രില്‍ രണ്ടിന്


ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ മാര്‍ച്ച് 18 അഞ്ചു മണിക്ക് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കാം. www.kmatkerala.in. എന്നീ വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

കെമാറ്റ്, സിമാറ്റ്, കാറ്റ് എന്നീ പ്രവേശന പരീക്ഷകളില്‍ നിന്ന് മാത്രമേ എം.ബി.എ പ്രവേശനം ലഭിക്കുകയുളളു. 2017 അധ്യയന വര്‍ഷം മുതല്‍ യാതൊരു കാരണവശാലും മാറ്റ് അനുവദിക്കുന്നതല്ല.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ രണ്ടിന് നടത്തുന്ന പരീക്ഷയ്ക്കുളള ഹാള്‍ ടിക്കറ്റുകള്‍ മാര്‍ച്ച് 23 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471 2335133, 8547255133 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം.

KMAT 2017: Entrance exam will be on April 2nd.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ