ആപ്പ്ജില്ല

എംബിബിഎസ് പ്രവേശനം സെപ്റ്റംബര്‍ 30 ലേക്കു നീട്ടി

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനം ഓഗസ്റ്റ് 31ന് അവസാനിപ്പിക്കണമെന്നാണു നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നത്.

TNN 12 Aug 2016, 12:31 pm
ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്ന തീയതി സെപ്റ്റംബര്‍ 30 ലേക്കു നീട്ടി. ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനം ഓഗസ്റ്റ് 31ന് അവസാനിപ്പിക്കണമെന്നാണു നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നത്.
Samayam Malayalam mbbs admission for 2016
എംബിബിഎസ് പ്രവേശനം സെപ്റ്റംബര്‍ 30 ലേക്കു നീട്ടി


നീറ്റ് നടത്തുന്നതു സംബന്ധിച്ച കേസും രണ്ടാംഘട്ട നീറ്റ് നടത്തിപ്പും മൂലം ഇതു പഴയതു പോലെ സെപ്റ്റംബര്‍ 30 ലേക്കു നീട്ടുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി ധാരണയിലെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യത്തിനു സമയം ലഭിക്കും. സംസ്ഥാനത്തു സര്‍ക്കാര്‍ മെഡിക്കല്‍,‍ ഡെന്റല്‍ കോളജുകളിലേക്കു പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഒരു അലോട്മെന്റ് നടത്തിക്കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ