ആപ്പ്ജില്ല

എം.ജി. സര്‍വകലാശാല പി.ജി. പ്രവേശന രജിസ്ട്രേഷന്‍ ആരംഭിച്ചു

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച്‌ നടത്താം.

TNN 17 Aug 2016, 2:20 pm
എം.ജി സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും, സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള അഡ്മിഷനാണ് ആരംഭിച്ചത്. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടിക ജാതി/പട്ടിക വര്‍ഗ /പിന്നാക്ക വിഭാഗങ്ങള്‍ (എസ്.ഇ.ബി.സി)/മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ (ഇ.ബി.എഫ്.സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്മെന്‍റ് നടത്തും.
Samayam Malayalam mg university pg admission
എം.ജി. സര്‍വകലാശാല പി.ജി. പ്രവേശന രജിസ്ട്രേഷന്‍ ആരംഭിച്ചു


ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച്‌ നടത്താം. പി.ജി. ഏകജാലകത്തിന് അപേക്ഷിക്കുന്നവര്‍ സര്‍വകലാശാല വെബ് സൈറ്റില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള റിസല്‍ട്ട് ഷീറ്റ് ഡൗണ്‍ ലോഡ് ചെയ്ത് അതനുസരിച്ച്‌ അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ