സി.എ ഫൈനൽ, ഇന്റർമീഡിയേറ്റ് പരീക്ഷകളുടെ തീയതി നീട്ടിവെച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ICAI). ഇന്റർമീഡിയേറ്റ് പരീക്ഷ മേയ് 22നും ഫൈനൽ പരീക്ഷ മേയ് 21നുമാണ് തുടങ്ങാനിരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നീട്ടിവെച്ചത്. പരീക്ഷ തുടങ്ങുന്നതിന് 25 ദിവസം മുമ്പ് പുതിയ തീയതികൾ അറിയിക്കുമെന്ന് ഐ.സി.എ.ഐ അറിയിച്ചിട്ടുണ്ട്. കൊവിഡ് ഭീതിയിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനെത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇന്റർമീഡിയേറ്റ്, ഫൈനൽ പരീക്ഷകൾ മാറ്റിവെച്ചത്.
അതേസമയം, കൊവിഡ് ഭീതി ഒഴിയുകയാണെങ്കിൽ ഉടൻ പുതുക്കിയ തീയതി പ്രഖ്യാപിച്ചേക്കും. എന്നിരുന്നാലും പരീക്ഷയ്ക്ക് 25 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്ന് ഐ.സി.എ.ഐ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വിദ്യാർത്ഥികൾ ഐ.സി.എ.ഐയുടെ വെബ്സൈറ്റായ www.icai.org നിരന്തരമായി സന്ദർശിക്കാനും നിർദേശമുണ്ട്. തീയതി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.