കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. കാലിക്കറ്റ് സർവകലാശാല യു.ജി പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് ഔദ്യോഗിക വെബ്സൈറ്റായ admission.uoc.ac.in സന്ദർശിച്ച് അലോട്ട്മെന്റ് പരിശോധിക്കാം. പ്രവേശന പരീക്ഷയുള്ള കോഴ്സുകൾ ഒഴികെയുള്ളവയുടെ അലോട്ട്മെന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. CAP ഐ.ഡി, സെക്യൂരിറ്റ് കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം ട്രയൽ അലോട്ട്മെന്റ് ഡൗൺലോഡ് ചെയ്യാം.
ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാൻ ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന UGCAP 2021 Trial Allotment Published എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജിലേക്ക് ഇത് നയിക്കപ്പെടും. തുടർന്ന് ലോഗിൻ CAP ഐ.ഡി, സെക്യൂരിറ്റി കോഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം. അലോട്ട്മെന്റ് സ്റ്റാറ്റസ് സ്ക്രീനിൽ കാണാൻ കഴിയും. ഇത് ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക.