സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് കംപാർട്ട്മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം. ജൂലൈ 30നാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. 15 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കൊവിഡ് കേസുകൾ വർദ്ധിച്ചതിനാൽ പരീക്ഷ റദ്ദാക്കുകയായിരുന്നു. പിന്നാട് പ്രത്യേകം മാർഗനിർദേശം പുറപ്പെടുവിച്ച് അതനുസരിച്ച് ഫലം പ്രഖ്യാപിക്കുകയായിരുന്നു.
സി.ബി.എസ്.ഇ കംപാർട്ട്മെന്റ് പരീക്ഷാ ഫലം പരിശോധിക്കാൻ ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Senior School Certificate Examination (Class XII) Results 2021-Compartment എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. ഫലം സ്ക്രീനിൽ കാണാൻ സാധിക്കും.