ആപ്പ്ജില്ല

നീട്ടിവെച്ച പരീക്ഷ നടത്താൻ വഴി തേടി CBSE

പരീക്ഷ തീര്‍ത്തും നടത്താൻ കഴിയാത്ത സ്കൂളുകളിൽ ഫലം എങ്ങനെയാണെന്നുള്ള തീരുമാനം ഉടൻ അറിയിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

Samayam Malayalam 8 May 2020, 12:47 pm
ഗൾഫിലടക്കമുള്ള വിദേശ രാജ്യങ്ങളിൽ സിബിഎസ്ഇയുടെ ശേഷിക്കുന്ന 10, 12 ബോര്‍ഡ് പരീക്ഷകൾ പൂര്‍ണമായി ഒഴിവാക്കിയ മുൻ തീരുമാനത്തിൽ പുനരാലോചന. കൊവിഡ് 19 കുറഞ്ഞുവരുന്ന രാജ്യങ്ങളിലെങ്കിലും പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Samayam Malayalam e learning tips
CBSE


പരീക്ഷ തീര്‍ത്തും നടത്താൻ കഴിയാത്ത സ്കൂളുകളിൽ ഫലം എങ്ങനെയാണെന്നുള്ള തീരുമാനം ഉടൻ അറിയിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. അതേസമയം, ജെഇഇ അഡ്വാൻസ് പരീക്ഷ ഓഗസ്റ്റ് 23ന് നടക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ. ലോക്ക്ഡൗൺമൂലം അനിശ്ചിതത്വത്തിലായ ജെഇഇ മെയിൻ, നീറ്റ് പരീക്ഷകൾക്കുള്ള പുതുക്കിയ തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ജൂലൈ 26ന് നടക്കും. ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ തീയതികളിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ