ആപ്പ്ജില്ല

പുതുക്കിയ അക്കാദമിക് കലണ്ടര്‍ കാണാം

പുതിയ അധ്യയന വര്‍ഷം രണ്ടുമാസം വൈകിപ്പിക്കുന്നതിനുള്ള കുഹാദ് കമ്മിറ്റിയുടെ നിര്‍ദേശം യുജിസി മിക്കവാറും സ്വീകരിച്ചേക്കും.

Samayam Malayalam 29 Apr 2020, 2:47 pm

2019-2020 അധ്യയന വര്‍ഷത്തെ പുതുക്കിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി ഡൽഹി സര്‍വകലാശാല. പുതുക്കിയ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഏപ്രിൽ 28ന് അവസാനിപ്പിക്കാനിരുന്ന 2, 4, 6 സെമസ്റ്ററുകളുടെ ക്ലാസുകൾ മേയ് 15ലേക്ക് മാറ്റി.
Samayam Malayalam college students
DELHI UNIVERSITY


യുജിസിയുടെ കീഴിൽ സര്‍വകലാശാലകൾക്കായുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുന്നതിനുള്ള ചര്‍ച്ചകൾ നടക്കുന്നതിനിടെയാണ് ഡൽഹി സര്‍വകലാശാല കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, യൂണിവേഴ്സിറ്റി പരീക്ഷകൾ, പുതുക്കിയ അക്കാദമിക് കലണ്ടര്‍ എന്നീ വിഷയങ്ങളിൽ യുജിസി ഉടൻ തീരുമാനമെടുക്കും. പുതിയ അധ്യയന വര്‍ഷം രണ്ടുമാസം വൈകിപ്പിക്കുന്നതിനുള്ള കുഹാദ് കമ്മിറ്റിയുടെ നിര്‍ദേശം യുജിസി മിക്കവാറും സ്വീകരിച്ചേക്കും. സെമസ്റ്റര്‍ എൻഡ് പരീക്ഷ ജൂലൈയിൽ നടത്തണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു.

അക്കാദമിക് ഡിഗ്രി പ്രോഗ്രാമുകൾക്കായി പൊതുപ്രവേശന പരീക്ഷകൾ നടത്തുന്നത് ഉൾപ്പെടെ രണ്ട് വിദഗ്ധ സമിതികൾ സമര്‍പ്പിച്ച ശുപാര്‍ശകൾ ചര്‍ച്ച ചെയ്യുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ തിങ്കളാഴ്ചയാണ് യോഗം ചേര്‍ന്നത്. ഹരിയാന സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍ ആര്‍സി കുഹാജിൻ്റെ നേതൃത്വത്തിലുള്ള സമിതിയെ 2020-21 ലെ അക്കാദമിക് കലണ്ടര്‍ നിര്‍ദേശിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിരുദ, ബിരുദാനന്തര തലങ്ങളിൽ പൊതു പ്രവേശന പരീക്ഷകൾ നടത്താൻ സമിതി നിര്‍ദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

UNIVERSITY OF DELHI
ലോക്ക്ഡൗൺ നീണ്ടാൽ പരീക്ഷകളും നീളുമോ...?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ