ജൂൺ 18ന് നടക്കുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷന്റെ (FMGE) രജിസ്ട്രേഷൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (NBE) ആരംഭിച്ചു. എൻ.ബി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ യോഗ്യത, ഫീസ് വിവരങ്ങൾ, കോഴ്സ് കരിക്കുലം, പരീക്ഷയുടെ സ്കീം എന്നിവ സംബന്ധിച്ച വിവരങ്ങൾ അപേക്ഷാ ഫോമിനോടൊപ്പം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മേയ് 6 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂൺ 13ന് ഫലം പ്രഖ്യാപിക്കും. പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്കും പരാതികൾ ബോധിപ്പിക്കാനും ഹെൽപ്പ് ഡെസ്ക്ക് നമ്പറായ 022 – 61087595 അല്ലെങ്കിൽ helpdesknbeexam@natboard.edu.in എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാം. എഫ്.എം.ജി.ഇ 2021 പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ഇന്ത്യൻ പൗരനായിരിക്കണം. അല്ലെങ്കിൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യയായിരിക്കണം. പ്രാഥമിക മെഡിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളടങ്ങിയതാണ് പരീക്ഷ. ഇംഗ്ലീഷ് മീഡയത്തിൽ മാത്രമായിരിക്കും പരീക്ഷ. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടായിരിക്കില്ല. 300 മാർക്കിൽ കുറഞ്ഞത് 150 മാർക്ക് നേടിയാൽ യോഗ്യത നേടാം.