ആപ്പ്ജില്ല

ഇന്ത്യ 2020ല്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചത് ഇങ്ങനെയൊക്കെ ആയിരുന്നു

എസ്.എസ്.എല്‍.സി മുതല്‍ നീറ്റ് വരെ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകളും പ്രവേശന പരീക്ഷകളും

Samayam Malayalam 23 Dec 2020, 4:15 pm
കൊവിഡ് 19 വിദ്യാഭ്യാസ മേഖലയെ തടസ്സപ്പെടുത്തിയപ്പോള്‍ അതിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റത് 2020 ല്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷളും പ്രവേശന പരീക്ഷകളും എഴുതിയവരായിരുന്നു. മാര്‍ച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ആദ്യം 21 ദിവസത്തേക്ക്. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു. ക്ലാസുകള്‍ മുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കിയിരുന്നെങ്കിലും പലര്‍ക്കും ലഭിച്ചില്ല. ബാക്കിയുള്ള ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി ഫലം പ്രഖ്യാപിക്കപ്പെട്ടു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ (ജെഇഇ മെയിന്‍), മെഡിസിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എന്നിവ രണ്ടുതവണ മാറ്റിവച്ചു.
Samayam Malayalam how india conducted board exams and entrance exams in 2020 amid covid 19
ഇന്ത്യ 2020ല്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചത് ഇങ്ങനെയൊക്കെ ആയിരുന്നു



ജെ.ഇ.ഇ മെയിന്‍, നീറ്റ്

ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഏപ്രില്‍ മാസത്തില്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പരീക്ഷ സെപ്റ്റംബറില്‍ നടത്തി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന്റെ കാര്യവും സമാനമായിരുന്നു. നീട്ടിവെക്കലുകള്‍ക്ക് ശേഷം ഒടുവില്‍ പരീക്ഷ നടന്നത് സെപ്റ്റംബര്‍ 13ന്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സെല്‍ഫ് ഡിക്ലറേഷന്‍ ഫോമും ഏര്‍പ്പെടുത്തിയിരുന്നു.

ഐ.സി.എ.ഐ

മെയ് മാസത്തില്‍ നടക്കാനിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ (ICAI) പരീക്ഷ മാറ്റിവെച്ചു. നവംബര്‍ സെഷനുമായി ഇതിനെ ലയിപ്പുക്കയായിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് ക്യാരി ഫോര്‍വേര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത എക്‌സാം സൈക്കിളിലേക്ക് ഇത് ക്യാരി ഫോര്‍വേര്‍ഡ് ആകും. 2021 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും അടുത്ത പരീക്ഷ.

കേരളത്തിന്റെ കീം

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പ്രവേശന പരീക്ഷ നടത്തിയ ആദ്യ സംസ്ഥാനമായിരുന്നു കേരളം. എഞ്ചിനീയറിങ്, അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ച്ചര്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയായ കീം നടന്നു. ജൂലൈ 16നായിരുന്നു കീം പരീക്ഷ നടന്നത്. കര്‍ണാകത്തിലെ പ്രവേശന പരീക്ഷയായ കെ.സി.ഇ.റ്റി പരീക്ഷ നടത്താന്‍ കര്‍ണാടക ഹൈക്കോടതി ജൂലൈയില്‍ അനുവാദം നല്‍കിയിരുന്നു. ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിവിധ പരീക്ഷകള്‍ നടത്തി. പല സംസ്ഥാനങ്ങളും പന്ത്രണ്ടാം ക്ലാസ് സിലബസ് വെട്ടിക്കുറച്ചിരുന്നു.

സി.ബി.എസി.ഇ

സി.ബി.എസ്.ഇ സിലബസിന്റെ 30 ശതമാനം വെട്ടിക്കുറച്ചു. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പരീക്ഷകള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍ പരീക്ഷകള്‍ റദ്ദാക്കി ഫലം പ്രഖ്യാപിച്ചു. ലോക്ക്ഡൗണിന് മുമ്പ് പരീക്ഷകള്‍ തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഇതര വിലയിരുത്തല്‍ പദ്ധതിയിലൂടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഫലം തയ്യാറാക്കിയത്.

Also Read: ഫെബ്രുവരി വരെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാവില്ല

സംസ്ഥാന ബോര്‍ഡുകള്‍

2021 ബോര്‍ഡ് പരീക്ഷയുടെ സിലബസ് ചില സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ വെട്ടിക്കറിച്ചിരുന്നു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇത്തരത്തില്‍ സിലബസ് വെട്ടിക്കുറച്ചത്. ബീഹാര്‍ സ്‌കൂള്‍ എജ്യൂക്കേഷന്‍ ബോര്‍ഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പരീക്ഷകള്‍ നടത്തി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്ന ആദ്യം സംസ്ഥാനം ബീഹാറായിരുന്നു.

Also Read: JNU Admission 2020: രണ്ടാംഘട്ട അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

കേരളത്തില്‍

ഉത്തര്‍ പ്രദേശില്‍ മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം വൈകി. 50 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഫലം പ്രഖ്യാപിച്ചത് ജൂലൈയിലായിരുന്നു. പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങള്‍ ഫലം പ്രഖ്യാപിക്കുന്നതിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടി. കേരളം, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് 19 സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ ബാക്കിയുള്ള പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ