ആപ്പ്ജില്ല

പേരിനു മുൻപ് ഇനീഷ്യലുണ്ടോ..? വലഞ്ഞ് ഉദ്യോഗാര്‍ഥികൾ

പി.എസ്.സിക്കായി പേരുതിരുത്തിയാൽ പിന്നീട് പഴയതുപോലെയാകാൻ പ്രയാസമാണന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Samayam Malayalam 17 Feb 2020, 4:35 pm

ആധാര്‍ ബന്ധിപ്പിക്കാനാവാതെ വലഞ്ഞ് ഉദ്യോഗാര്‍ഥികൾ. ഔദ്യോഗിക രേഖകളിൽ പേരിനു മുൻപ് ഇനീഷ്യൽ ഉള്ള വിദ്യാര്‍ഥികൾക്കാണ് പി.എസ്.സിയുടെ വെബ്സൈറ്റിൽ ആധാര്‍ ബന്ധിപ്പിക്കാനാവാത്തത്.
Samayam Malayalam kerala psc aadhaar linking
kerala psc profile


പബ്ലിക് സര്‍വീസ് കമ്മീഷൻ വെബ്സൈറ്റ് പ്രകാരം പേരിനു ശേഷമാണ് ഇനീഷ്യൽ ഉൾപ്പെടുത്തേണ്ടതെന്ന മാനദണ്ഡമാണ് ഇതിന് തടസ്സമാകുന്നത്. ഇപ്പോൾ പി.എസ്.സി ക്ഷണിച്ചിരിക്കുന്ന ഒഴിവുകൾക്ക് അപേക്ഷ സമര്‍പ്പിക്കാൻ ശ്രമിക്കുമ്പോൾ ലിങ്ക് വിത്ത് ആധാര്‍ എന്ന് കാണിക്കുന്നുണ്ട്. അതേസമയം, പ്രശ്നം പി.എസ്.സിയെ അറിയിച്ചപ്പോൾ നിബന്ധന പ്രകാരം പേരിൽ മാറ്റം വരുത്താനാണ് ലഭിച്ച വിവരം. ഇങ്ങനെ മാറ്റം വരുത്തിയാൽ മറ്റപേക്ഷകൾക്ക് നിയമപ്രശ്നം വരുമോയെന്നാണ് ഇപ്പോൾ മറ്റൊരു ആശങ്ക.

മാറ്റം വരുത്തിയാൽ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ജോലികൾക്ക് അപേക്ഷിക്കുമ്പോൾ പ്രശ്നം വന്നേക്കാം. എന്നാൽ, ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും തിരിച്ചറിയൽ കാര്‍ഡ് രേഖയായി ഉപയോഗിച്ചാൽ മതിയെന്നും പറയപ്പെടുന്നുണ്ട്.

KAS പരീക്ഷക്ക് ദിവസങ്ങൾ മാത്രം; ഇവ ശ്രദ്ധിക്കാം

തിരുത്താം

ആധാറിലെ പേരിൽ ആകെ രണ്ട് തവണയാണ് തിരുത്തലുകൾ നടത്താവുന്നത്. അതിൽ തന്നെ രണ്ടാമത് തിരുത്തുമ്പോൾ പ്രശ്നങ്ങൾ നേരിടാറുണ്ട്. പി.എസ്.സിക്കായി പേരുതിരുത്തിയാൽ പിന്നീട് പഴയതുപോലെയാകാൻ പ്രയാസമാണന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ