ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന സി.എ ജൂലൈ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് വന്നു. വിദ്യാർത്ഥികൾക്ക് ഐ.സി.എ.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ icai.org സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷമാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനായി ഫൗണ്ടേഷൻ, ഇന്റർ അല്ലെങ്കിൽ ഫൈനൽ പരീക്ഷയുടെ രജിസ്ട്രേഷൻ നമ്പർ വേണം.
ജൂലൈ 5 മുതലാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഐ.സി.എ.ഐ സി.എ പരീക്ഷകൾ. നേരത്തെ മേയിൽ നടകകേണ്ട പരീക്ഷ കൊവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ചിരുന്നു.
ജൂലൈ 5 മുതലാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഐ.സി.എ.ഐ സി.എ പരീക്ഷകൾ. നേരത്തെ മേയിൽ നടകകേണ്ട പരീക്ഷ കൊവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ചിരുന്നു.