ആപ്പ്ജില്ല

"കൊമേഴ്സ്, ഹ്യുമാനിറ്റീസുകാര്‍ക്കും ഇനി ബി.എസ്.സി നേഴ്സാകാം"

നേഴ്സിങ് വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നിര്‍ദേശവും കൗൺസിൽ മുന്നോട്ട് വെച്ചിട്ടുണ്ട്.

Samayam Malayalam 3 Jan 2020, 2:27 pm

ബയോളജി സയൻസ് ഇതര വിഷയത്തിൽ പ്ലസ്ടു വിജയിച്ചവര്‍ക്കും ബി.എസ്.സി നേഴ്സിങ് പഠിക്കാൻ അവസരം ഒരുക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യൻ നേഴ്സിങ് കൗൺസിൽ രംഗത്ത്. നിലവിൽ പ്ലസ്ടു ബയോളജി സയൻസ് പഠിച്ചവര്‍ക്ക് മാത്രമാണ് നാലുവര്‍ഷത്തെ ബി.എസ്.സി നേഴ്സിങ് കോഴ്സിന് അവസരം.
Samayam Malayalam indian nursing council
Indian Nursing Council Registration


ഹയര്‍ സെക്കണ്ടറി തലത്തിൽ 45 ശതമാനം മാര്‍ക്കുള്ള സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, ആര്‍ട്സ് വിദ്യാര്‍ഥികൾക്ക് ബി.എസ്.സി നേഴ്സിങ് പഠിക്കാമെന്നാണ് കൗൺസിൽ നിര്‍ദേശം. ഇതോടൊപ്പം നേഴ്സിങ് വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നിര്‍ദേശവും കൗൺസിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിൽ രാജ്യത്താകമാനം 3215 ജനറൽ നേഴ്സിങ് സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.

നേഴ്സിങ് ഡിപ്ലോമ കോഴ്സായ ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറി നിര്‍ത്തലാക്കാനുള്ള 2019 സെപ്റ്റംബറിലെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇത്തരമൊരു നിര്‍ദേശവുമായി നേഴ്സിങ് കൗൺസിൽ മുന്നോട്ട് വന്നിരിക്കുന്നത്. മാത്രമല്ല, 2021 ഓടെ ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പൂര്‍ണമായും നിര്‍ത്തലാക്കും.

നേഴ്‌സിംഗ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഓഡിയോളജി ആൻ്റ് സ്പീച്ച് തെറാപ്പി, ഒപ്‌ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, എമര്‍ജന്‍സി കെയര്‍ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്‌നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ഡെൻ്റൽ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റൻ്റ്, റേഡിയോളജിക്കല്‍ ടെക്‌നോളജി, സൈറ്റോ ടെക്‌നോളജി, ബ്ലഡ്ബാങ്ക് ടെക്‌നോളജി, ഡയബറ്റോളജി ഇവയെല്ലാം പാരാമെഡിക്കല്‍ മേഖലയിലെ വിവിധ കോഴ്‌സുകളാണ്.

വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തൽ; അക്കാദമിക തലത്തിൽ മാറ്റം വരുന്നു

ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും വ്യക്തികളെയോ, കുടുംബങ്ങളേയോ, സമൂഹത്തെയോ സഹായിക്കുക, ശാക്തീകരിക്കുക എന്നിവയാണ് നേഴ്സിങ് വിഭാഗത്തിൻ്റെ പ്രധാന ജോലി. രോഗിയുടെ ആവശ്യം നിർണയിച്ച് വളരെ ശാസ്ത്രീയമായാണ് അവർ ശുശ്രൂഷാ-സേവന പദ്ധതികൾ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഡോക്ടറുടെ നിർദ്ദേശാനുസരണം രോഗിക്ക് മരുന്നും ചികിത്സയും നല്കുകയും പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാർഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുന്നതും നേഴ്സിങിൻ്റെ ഭാഗമാണ്.

ഇന്ത്യയിൽ 1926-ൽ മദ്രാസിലാണ് ആദ്യമായി ഒരു രജിസ്ട്രേഷൻ കൗൺസിൽ രൂപീകൃതമായത്. 1947-ൽ നിലവിൽവന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലാണ് സംസ്ഥാനത്തെ നഴ്സിങ് വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളെ ഏകീകരിക്കുകയും മാനകീകൃതമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും സംസ്ഥാന നേഴ്സിങ് സ്ഥാപനങ്ങൾ ഇന്ത്യൻ നേഴ്സിങ് കൗൺസിലിൻ്റെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാൻ ബാധ്യസ്ഥരാണ്. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമായി നഴ്സിങ് മേഖലയിലും വൻതോതിലുള്ള വിശേഷവത്കരണം നടക്കുന്നുണ്ടെന്ന് സാരം.

ആര്‍ട്ടിക്കിള്‍ ഷോ