ആപ്പ്ജില്ല

ഓൺലൈൻ പരീക്ഷകൾ വ്യാപകമാക്കുന്നു; ഒരു ദിവസം 5000 പേര്‍ക്കുവരെ പരീക്ഷ എഴുതാം

2019 മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വകുപ്പുതല പരീക്ഷ പി.എസ്.സി ഓൺലൈനിലേക്ക് മാറ്റിയിരുന്നു.

Samayam Malayalam 20 Apr 2020, 8:30 am

ഒരേ സമയം 5000 പേരെ ഉൾക്കൊള്ളിച്ച് ഓൺലൈൻ പരീക്ഷ നടത്താൻ കേരള പി.എസ്.സിക്ക് കഴിയും. കമ്മീഷൻ്റെ സ്വന്തം പരീക്ഷാ കേന്ദ്രങ്ങളും സംസ്ഥാനത്തെ മറ്റ് എൻജിനീയറിങ് കോളേജുകളും ഉപയോഗപ്പെടുത്തിയാണ് ഇത്രയും പേര്‍ക്ക് പരീക്ഷ നടത്താൻ കഴിയുന്നത്.
Samayam Malayalam kerala psc
kerala psc online exam


തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പി.എസ്.സിക്ക് സ്വന്തമായി ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്ത് 245 പേര്‍ക്കും പത്തനംതിട്ടയിൽ 110 പേര്‍ക്കും എറണാകുളത്ത് 220 പേര്‍ക്കും കോഴിക്കോട് 320 പേര്‍ക്കുമാണ് ഒരേസമയം ഓൺലൈൻ പരീക്ഷ എഴുതാൻ കഴിയുന്നത്. ഇത് നടത്താൻ ഒരു ഉദ്യോഗാര്‍ഥിക്ക് വെറും പത്തുരൂപ മാത്രമാണ് കമ്മീഷന് ചിലവാകുന്നത്.

2019 മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വകുപ്പുതല പരീക്ഷ പി.എസ്.സി ഓൺലൈനിലേക്ക് മാറ്റിയിരുന്നു. അതേസമയം, സര്‍ക്കാര്‍ എയ്ഡഡ് എൻജിനീയറിങ് കോളേജുകളുടേയും ഐഎച്ച്ആര്‍ഡി, കേപ്പ്, എൽബിഎശ് എന്നിവയുടേയും കോളേജുകളിലെ സൗകര്യവും ഉപഗോഗിച്ചാവും 5000 പേര്‍ക്കുവരെ ഓൺലൈൻ പരീക്ഷ നടത്തുന്നത്. ഒരുമാസം 20 പരീക്ഷകൾ നടത്തുന്നുണ്ടെങ്കിൽ അതിൽ പകുതിയും ഓൺലൈനായിരിക്കും. ഓൺലൈൻ പരീക്ഷകൾ പി.എസ്.സി ആരംഭിച്ചത് 2014 മുതലാണ്. ഏകദേശം 400 പരീക്ഷകളെങ്കിലും ഇത്തരത്തിൽ നടന്നിട്ടുണ്ട്. അവയിൽ സാങ്കേതിക തടസ്സം കാരണം വീണ്ടും പരീക്ഷ നടത്തിയവും ഉണ്ട്. സിഡിറ്റ് തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് പി.എസ്.സി ഇതിനായി ഉപയോഗിക്കുന്നത്.

വിദ്യാര്‍ഥികൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ