ആപ്പ്ജില്ല

KAS അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

ഒരേ ദിവസം രാവിലെയും ഉച്ചക്കുമായി പി.എസ്.സി വലിയ പരീക്ഷ നടത്തുന്നത് ആദ്യമായാണ്.

Samayam Malayalam 6 Feb 2020, 8:42 pm

ഉദ്യോഗാര്‍ഥികൾ ഏറ്റവുമധികം കാത്തിരിക്കുന്ന കെ.എ.എസ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 22നാണ് കെ.എ.എസ് പരീക്ഷ.
Samayam Malayalam kerala KAS
KAS admit card 2020


ഡൗൺലോഡ് ചെയ്യാം

1. പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ പോര്‍ട്ടലിൽ ലോഗിൻ ചെയ്യുക
2. യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ നൽകുക
3. അഡ്മിറ്റ് കാര്‍ഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
4. കെ.എ.എസ് അഡ്മിറ്റ് കാര്‍ഡ് ഡൗൺലോഡ് ചെയ്യുക

പ്രാഥമിക പരീക്ഷയുടെ രണ്ട് പേപ്പറുകളും ഫെബ്രുവരി 22നാണ് നടക്കുന്നത്. ജനറൽ സ്റ്റഡീസിൻ്റെ ആദ്യ പേപ്പര്‍ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയും ഭാഷാ പരിജ്ഞാനം ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടാം പേപ്പര്‍ 1.30 മുതൽ 3.30 വരെയും നടക്കും. രണ്ട് ഘട്ടമായി മൂന്ന് മണിക്കൂറിൽ 200 ചോദ്യങ്ങൾക്ക് ഉദ്യോഗാര്‍ഥികൾ ഉത്തരം കണ്ടെത്തണം. ഒരേ ദിവസം രാവിലെയും ഉച്ചക്കുമായി പി.എസ്.സി വലിയ പരീക്ഷ നടത്തുന്നത് ആദ്യമായാണ്.

Kerala PSC; ഇനിയും ആധാർ ലിങ്ക് ചെയ്യാത്തവരുണ്ടോ...!

സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കും. എല്ലാ സെൻ്ററിലും പി.എസ്.സി ഉദ്യോഗസ്ഥരെ നിയമിക്കാൻ സാധിക്കാത്തതുക്കൊണ്ട് പരീക്ഷയുടെ മേൽനോട്ടം അധ്യാപകര്‍ക്കാണ്. പോലീസ് പരീക്ഷയിലെ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ശന സുരക്ഷാ വ്യവസ്ഥകളാണ് പി.എസ്.സി പ്രഖ്യാപിച്ചിരിക്കുന്നത്. കെഎഎസ് സിലബസ് അനുസരിച്ച് 100 മാ‌ക്ക് വീതമുള്ള 3 പേപ്പറുകളാണ് പരീക്ഷയ്ക്ക് ഉള്ളത്. അതേസമയം, സിവിൽ സ‌ർവീസ് മെയിൻസിൽ ഓപ്ഷനൽ വിഷയമുൾപ്പെടെ 9 പേപ്പറുകളാണ് നിലവിലുള്ളത്. കെഎഎസിൽ ചോദ്യം ഇംഗ്ലീഷിലാണെങ്കിലും ഉത്തരങ്ങൾ സ്വന്തം ഇഷ്ടമനുസരിച്ച് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. സിവിൽ സ‌ർവീസ് പരീക്ഷയിലെപ്പോലെ മൂന്നോ നാലോ മാസം കഴിഞ്ഞാവും കെഎഎസിൻ്റേയും മെയിൻസ് പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് ചോദിക്കുന്ന ഒട്ടുമിക്ക ഭാഗങ്ങളും മെയിൻസിലും ഉണ്ടാവും.

DOWNLOAD NOW

കെഎഎസ് ജൂനിയർ ടൈം സ്കെയിൽ ആയി നിയമനം ലഭിക്കുന്നവർക്ക് 10 മാസമാണ് പരിശീലനം. 15 ദിവസം കുറയാതെയുള്ള പരിശീലനമാണ് നൽകുന്നത്. 2 വർഷമാണ് പ്രൊബേഷൻ കാലാവധി. അതേസമയം, ഒന്നാം ധാരയിൽ 1,71,550 അപേക്ഷകളും രണ്ടാം ധാരയിൽ 3,146 അപേക്ഷകളും മൂന്നാം ധാരയിൽ 168 അപേക്ഷകളും അസാധുവായി. പരീക്ഷ എഴുതുമെന്ന ഉറപ്പ് പി.എസ്.സിക്ക് നൽകാത്തതിനെ തുടര്‍ന്നാണ് അപേക്ഷകൾ അസാധുവായത്. എന്നാൽ, ഭരണഘടനാ സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയവയിലെ ജീവനക്കാരിൽ ചിലര്‍ രണ്ടാം ധാരയിൽ അപേക്ഷിച്ച് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇവരുടെ അപേക്ഷകൾ പി.സ്.സി അസാധുവാക്കി.

ആര്‍ട്ടിക്കിള്‍ ഷോ