എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാല അവസാന വർഷ പരീക്ഷകൾ ഓൺലൈനായി നടത്തുമെന്നറിയിച്ചു. ജൂൺ 22 മുതൽ ജൂൺ 30 വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ ktu.edu.in സന്ദർശിച്ച് പരിശോധിക്കാം. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ എ.പി.ജെ ടെക്നോളജിക്കൽ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായി പരീക്ഷ നടത്തുന്നതോടെ വിദ്യാർത്ഥികൾക്ക് വീടുകളിരുന്ന് തന്നെ പരീക്ഷയെഴുതാൻ സാധിക്കും.
പരീക്ഷയുടെ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ജൂലൈയ് മൂന്നാം വാരം ലഭ്യമാക്കാൻ കഴിയുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. വിദ്യാർത്ഥികളുടെ ജോലി സാധ്യതകളും തുടർപഠനവും കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഓൺലൈനായി തന്നെ നടത്തും. ഓഫ്ലൈനായി ക്ലാസുകൾ നടത്തുന്ന കാര്യം പരിഗണനയിലില്ലെന്നും സർവകലാശാല അറിയിച്ചു.