കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷ റദ്ദാക്കി കേന്ദ്രീയ വിദ്യാലയ സംഗതൻ. അതേസമയം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ ഇന്ന് അവസാനിക്കും. നേരത്തെ ഏപ്രിൽ 23 ആയിരുന്നു ഒന്നാം ക്ലാസിലേക്കുള്ള പ്രവേശവനത്തിനായി നിശ്ചിയിച്ചിരുന്ന തീയതി. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത് നീട്ടിവെക്കുകയായിരുന്നു. ഏപ്രിൽ 23ന് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ലോട്ട് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഒമ്പതാം ക്ലാസ് പ്രവേശനം മുൻഗണന അനുസരിച്ചായിരിക്കും നടത്തുകയെന്നും കേന്ദ്രീയ വിദ്യാലയ സംഗതൻ അറിയിച്ചിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന നടപടികളനുസരിച്ച് രണ്ടാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ളവരുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഡെപ്യൂട്ടി കമ്മീഷണർമാർക്കാണ് ഇതിന്റെ ചുമതല.
കേന്ദ്രീയ വിദ്യാലയ സംഗതൻ മേയ് 3 മുതൽ ജൂൺ 20 വരെ വേനലവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവേശന നടപടികളെക്കുറിച്ച് അറിയാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കേന്ദ്രീയ വിദ്യാലയയുടെ ഔദ്യോഗിക വെബ്സൈറ്റായ kvsonlineadmission.kvs.gov.in സന്ദർശിക്കാം. രാജ്യത്തെ 1247 കേന്ദ്രീയ വിദ്യാലയങ്ങളിലേക്കാണ് പ്രവേശനം നടത്തുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാരായ വിദ്യാർത്ഥികൾക്കായി 15 ശതമാനം പ്രവേശന ക്വാട്ടയുണ്ടാകും. 15 ശതമാനം ക്വാട്ട വിദ്യാഭ്യാസ അവകാശത്തിന് കീഴിൽ വരും.