നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിന്റെ പരീക്ഷകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കും. സെക്കൻഡറി, സീനിയർ സെക്കൻഡറി കോഴ്സുകളുടെ തിയറി പരീക്ഷകൾ ഏപ്രിൽ 6ന് ആരംഭിച്ചേക്കും. സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നീവിടങ്ങളിൽ പരീക്ഷ നടക്കും. പ്രിൻസിപ്പൽമാരോട് പരീക്ഷാ കേന്ദ്രം എൻ.ഐ.ഒ.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാൻ അവസരം നൽകിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രം രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ ആക്ടീവ് ആയി.
അതേസമയം എൻ.ഐ.ഒ.എസ് പബ്ലിക് പരീക്ഷകൾക്കായുള്ള രജിസ്ട്രേഷൻ ജനുവരി 1ന് തുടങ്ങി. ജനുവരി 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ-നവംബർ 2021 പരീക്ഷയെഴുതിയവരുടെയും രജിസ്റ്റർ ചെയ്തവരുടെയും രജിസ്ട്രേഷൻ ജനുവരി 16ന് ആരംഭിച്ച് ജനുവരി 31ന് അവസാനിക്കും.