ആപ്പ്ജില്ല

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റില്ല; സിലബസും വെട്ടിക്കുറയ്ക്കില്ല: വിദ്യാഭ്യാസ മന്ത്രി

ജൂണില്‍ ആരംഭിച്ച പത്താം ക്ലാസിന്റെ കൈറ്റ് വിക്ടേഴ്‌സ് ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടുണ്ട്

Samayam Malayalam 18 Jan 2021, 12:22 pm
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. പരീക്ഷാ തീയതികള്‍ മാറ്റില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് പതിനേഴിന് തുടങ്ങും.
Samayam Malayalam sslc plus two exam dates
എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷാ തീയതി


പരീക്ഷകള്‍ മാറ്റിവെക്കുമെന്നും സിലബസ് വെട്ടിക്കുറയ്ക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എസ്.എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുകയും പരീക്ഷയ്ക്കു മുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യും എന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം
സിലബസ് ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസായ കൈറ്റ് വിക്ടേഴ്‌സ് ഫസ്റ്റ്‌ബെല്ലിലൂടെ നടത്തിയ പത്താം ക്ലാസ് സിലബസ് പൂര്‍ത്തിയായിട്ടുണ്ട്. ക്ലാസുകള്‍ ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ്‌ബെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.firstbell.kite.kerala.gov.in സന്ദര്‍ശിക്കാം. മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അദ്ധ്യായങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ