ആപ്പ്ജില്ല

പോളിടെക്‌നെിക് ലാറ്ററല്‍ എന്‍ട്രി: ഇപ്പോള്‍ അപേക്ഷിക്കാം

ഒക്ടോബര്‍ 31 വരെ പ്രവേശനം നടക്കും

Samayam Malayalam 27 Oct 2020, 4:49 pm
Samayam Malayalam polytechnic lateral entry
പോളിടെക്നിക് ലാറ്ററൽ എൻട്രി

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി മൂന്നാം സെമസ്റ്ററിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 31 വരെ നടക്കും. പ്ലസ് ടു/ വി.എച്ച്.എസ്.സി.യില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ മൊത്തം 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ഉണ്ടാവണം. ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.

Also Read: നീറ്റ്: അഖിലേന്ത്യാ ക്വാട്ട പ്രവേശന രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

നിലവിലുള്ള റാങ്ക് ലിസ്റ്റ് ബാധകമല്ല. താല്‍പ്പര്യമുള്ളവര്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:- 9847758425.

ആര്‍ട്ടിക്കിള്‍ ഷോ