കൊവിഡ് 19 ന്റെ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളേജുകളിലെ സെക്കന്‍ഡ് പ്രഫഷണല്‍ എംബിബിഎസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, മഞ്ചേരി ഗവ മെഡിക്കല്‍ കോളേജുകളിലെയും കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെയും പ്രാക്ടിക്കല്‍ പരീക്ഷകളാണ് മാറ്റിയത്.
മെഡിക്കല്‍ കോളേജുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ കൊവിഡ് 19 നിയന്ത്രണങ്ങളെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആരോഗ്യ സര്‍വകലാശാല നിര്‍ദേശിക്കുകയായിരുന്നു. അതേസമയം മറ്റ് കോളേജുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല.
Also Read: KEAM 2020: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
ഫെബ്രുവരിയില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആദ്യം ജൂലൈയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഈ പരീക്ഷകളാണ് ഇപ്പോള്‍ വീണ്ടും മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി അറിയിച്ചിട്ടില്ല.