ആപ്പ്ജില്ല

LIC അസിസ്റ്റൻ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെൻട്രൽ, ഈസ്റ്റേൺ, ഈസ്റ്റ് - സെൻട്രൽ, നോര്‍ത്തേൺ, സെൻട്രൽ, സതേൺ, സൗത്ത് സെൻട്രൽ, വെസ്റ്റേൺ സോൺ എന്നിങ്ങനെയാണ് നിയമനം.

Samayam Malayalam 17 Jan 2020, 11:34 am

എൽ.ഐ.സി അസിസ്റ്റൻ്റ് മെയിൻ പരീക്ഷാഫലം ലൈഫ് ഇൻഷുറൻസ് കോര്‍പ്പറേഷൻ പ്രസിദ്ധീകരിച്ചു. 2019 ഡിസംബര്‍ 22ന് നടന്ന മെയിൻ പരീക്ഷയുടെ ഫലമാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
Samayam Malayalam LIC recruitment
LIC assistant main result 2019


ഏകദേശം 8000 ലധികം ഒഴിവുകളിലേക്കാണ് പരീക്ഷ നടന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഈ ലിസ്റ്റിൽ ഇടംപിടിക്കുന്നവരുടെ നിയമനം. ഓരോ വിഭാഗത്തിലും ഉദ്യോഗാര്‍ഥികൾ പ്രത്യേകം പ്രത്യേകം ജയിക്കണം. സെൻട്രൽ, ഈസ്റ്റേൺ, ഈസ്റ്റ് - സെൻട്രൽ, നോര്‍ത്തേൺ, സെൻട്രൽ, സതേൺ, സൗത്ത് സെൻട്രൽ, വെസ്റ്റേൺ സോൺ എന്നിങ്ങനെയാണ് നിയമനം. ജനറൽ അവയര്‍നെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ നിന്നും 200 മാര്‍ക്കിനായിരുന്നു പരീക്ഷ. പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് ഫൈനൽ തിരഞ്ഞെടുപ്പിന് പരിഗണിക്കില്ല.

പരീക്ഷാഫലം അറിയാം

1. ഔദ്യോഗിക വെബ്സൈറ്റിലെ അസിസ്റ്റൻ്റ് റിക്രൂട്ട്മെൻ്റ് പേജ് തുറക്കുക

2. മെയിൽ എക്സാം റിട്ടൾട്ടിൻ്റെ താഴെയുള്ള ഡിവിഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

3. വിജയിച്ചവരുടെ പേരും വിവരങ്ങളും തുറന്ന് വരും.

പഠന നിലവാരത്തിൽ ഇന്ത്യയിലെ കുട്ടികൾ പിന്നിലോ...?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ