ആപ്പ്ജില്ല

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ UGC അംഗീകാരം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് കോഴ്‌സുകൾ നടത്താൻ ഒടുവിൽ യുജിസി യുടെ അംഗീകാരം. ആദ്യ ഘട്ടത്തിൽ 5 യു ജി പ്രോഗ്രാമുകളും 2 പി. ജി പ്രോഗ്രാമുകളും നടത്താൻ ആണ് അനുമതി.

Samayam Malayalam 28 Sept 2022, 2:12 pm
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇക്കൊല്ലം നടത്താൻ യുജിസി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയുടെ അംഗീകാരം ലഭിച്ചു. യുജിസി നടത്തിയ ഓൺലൈൻ ഡോക്യുമെന്റ് വെരിഫിക്കേഷനും ലൈവ് വേർച്ചുൽ വിസിറ്റിനും ശേഷമാണു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് അംഗീകാരം ലഭിച്ചത്. 5 യു ജി പ്രോഗ്രാമുകളും 2 പി. ജി പ്രോഗ്രാമുകളും ആണ് ആദ്യ ഘട്ടമായി യൂണിവേഴ്സിറ്റിക്കു തുടങ്ങാൻ കഴിയുക. ബി എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം അറബിക്, എന്നിവയാണ് യു ജി പ്രോഗ്രാമുകൾ. എം എ. മലയാളം, ഇംഗ്ലീഷ്, എന്നിവയാണ് പി. ജി പ്രോഗ്രാമുകൾ.
Samayam Malayalam Sreenarayanaguru Open University
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി


മുഴുവൻ സമയ ഹെഡ് ഓഫ് സ്കൂൾമാരുടെ നിയമനം നടത്തിയ ശേഷം സർവകലാശാല നൽകുന്ന അപ്പീലിൻ മേൽ മറ്റു കോഴ്സുകളുടെ കാര്യത്തിൽ യു ജി സി തീരുമാനം എടുക്കും എന്നും രജിസ്ട്രാർ പത്രക്കുറിപ്പിൽ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ