ആപ്പ്ജില്ല

NCERT പുസ്തകങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

പുസ്തകങ്ങള്‍ മുൻകൂട്ടി ബുക്ക് ചെയ്ത എണ്ണം അനുസരിച്ച് പ്രിന്‍റ് ചെയ്യാനാണ് പദ്ധതി.

TNN 9 Aug 2017, 6:00 pm
തിരുവനന്തപുരം: എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ ഇനി മുതല്‍ ഓൺലൈനായി ബുക്ക് ചെയ്യാം. ആവശ്യത്തിന് പുസ്തകങ്ങള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ കനത്ത വിലയ്ക്ക് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയ്ക്ക് അറുതി വരുത്താനാണ് തീരുമാനം. പുസ്തകങ്ങള്‍ മുൻകൂട്ടി ബുക്ക് ചെയ്ത എണ്ണം അനുസരിച്ച് പ്രിന്‍റ് ചെയ്യാനാണ് പദ്ധതി.
Samayam Malayalam now book ncert texts online
NCERT പുസ്തകങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം


സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിച്ച ശേഷം ആവശ്യമുള്ളയത്ര പുസ്തകങ്ങള്‍ അച്ചടിച്ച് എത്തിച്ചു നല്‍കാന്‍ ഒരു പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുകയാണ് എന്‍സിഇആര്‍ടി. ഈ പോര്‍ട്ടലിലൂടെ ബുക്കിങ് മാത്രമല്ല, പ്രിന്‍റിങ് മുതല്‍ ഡെലിവറി വരെയുള്ള ഓരോ ഘട്ടവും ട്രാക്ക് ചെയ്യാനും സാധിക്കും.
സ്‌കൂളുകള്‍ക്ക് തങ്ങളുടെ പുസ്തക ആവശ്യം പോര്‍ട്ടലിലൂടെ അപ് ലോഡ് ചെയ്യാന്‍ ഒരു മാസത്തെ സമയം നല്‍കും.

Now NCERT allows you to book texts online:

Schools can book and track their orders.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ