ആപ്പ്ജില്ല

വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്റ്റ്സ് ടെക്നോളജി പഠിക്കാം

കെമിസ്ട്രി, ഫിസിക്സ്, മാത്സ്, എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

TNN 9 Aug 2016, 4:44 pm
ഒരു വര്‍ഷ തൊഴിലധിഷ്ഠിത ''പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സ് ഇന്‍ വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്റ്റ്സ് ടെക്നോളജി'' പഠിക്കാന്‍ അവസരം. കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐപിഐആര്‍ടിഐ ആണ് അവസരമൊരുക്കുന്നത്. കെമിസ്ട്രി, ഫിസിക്സ്, മാത്സ്, എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
Samayam Malayalam pg diploma in wood and panel products admissions
വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്റ്റ്സ് ടെക്നോളജി പഠിക്കാം


2016 നവംബര്‍ ഒന്നിന് 28 വയസ്സ് കവിയരുത്. പട്ടിക, പിന്നാക്ക, വികലാംഗ വിഭാഗക്കാര്‍ക്കു പ്രായപരിധിയില്‍ നിയമാനുസൃതം ഇളവ് കിട്ടും. സ്പോണ്‍സര്‍ ചെയ്തെത്തുന്നവര്‍ക്കു പ്രായപരിധിയില്ല. മറ്റു വ്യവസ്ഥകള്‍ : ബിഎസ്സി / ബിടെക് മാര്‍ക്ക് ആധാരമാക്കി, ദേശീയതലത്തിലാണ് സിലക്ഷന്‍. കോഴ്സ് നവംബര്‍ ഒന്നാം വാരത്തില്‍ തുടങ്ങും.

ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. കോഴ്സ് ഫീ 38,000 രൂപ. പ്രോസ്പെക്റ്റസിനോടൊപ്പമുള്ള അപേക്ഷാഫോം സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച്‌ Director, IPIRTI, Bangalore എന്ന പേരില്‍ ബാംഗ്ലൂരില്‍ മാറാവുന്ന 250 രൂപയുടെ ഡ്രാഫ്റ്റ് സഹിതം സെപ്റ്റംബര്‍ നാലിനകം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ