ആപ്പ്ജില്ല

പത്താം ക്ലാസില്‍ തോറ്റത് ഒന്നും രണ്ടും പേരല്ല, 87,000 വിദ്യാര്‍ത്ഥികള്‍!

100 ശതമാനം മാര്‍ക്ക് നേടിയവരുണ്ടെങ്കിലും നിരവധി പേരാണ് പരീക്ഷയില്‍ തോറ്റത്

Samayam Malayalam 11 Jul 2020, 2:57 pm
Samayam Malayalam haryana 10th result

ഹരിയാനയില്‍ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോള്‍ 87,070 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോറ്റു. 32,501 വിദ്യാര്‍ത്ഥികള്‍ക്ക് കംപാര്‍ട്ട്‌മെന്റ് പരീക്ഷ എഴുതേണ്ടി വരും. ഹരിയാന സ്‌കൂള്‍ എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ (എച്ച്ബിഎസ്ഇ) പത്താം ക്ലാസ് ഫലത്തില്‍ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച്ച വെച്ചത്.

മാര്‍ച്ചിലാണ് പത്താം ക്ലാസ് പരീക്ഷ നടത്തിയത്. 64.59 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചത്. ഇതില്‍ പെണ്‍കുട്ടികള്‍ 69.86 ശതമാനവും ആണ്‍കുട്ടികള്‍ 60.27 ശതമാനവുമാണ്. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള റിഷിതയാണ് ഹരിയാന ബോര്‍ഡ് പരീക്ഷയില്‍ ഒന്നാമതെത്തിയത്. 100 ശതമാനം മാര്‍ക്കും കരസ്ഥാമാക്കിയായിരുന്നു റിഷിതയുടെ വിജയം.

Also Read: NIOS: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി

സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയം ശതമാനം 59.74 ശതമാനവു സ്വകാര്യ സ്‌കൂളുകളുടേത് 69.51 ശതമാനവുമാണ്. ഗ്രാമീണ മേഖലയില്‍ 64.39 ും നഗര പ്രദേശത്ത് 65 ുമാണ് വിജയശതമാനം.

ആര്‍ട്ടിക്കിള്‍ ഷോ