ആപ്പ്ജില്ല

വിവിധ ബിരു​ദ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സർവകലാശാല

എം.എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ, ആറാം സെമസ്റ്റർ ബി.കോം/ ബി.കോം വൊക്കേഷണൽ/ ബി.ബി.എ/ ബി.ടി.എച്ച്.എം/ ബി.എച്ച്.എ തുടങ്ങിയ പരീക്ഷകളെഴുതിയ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം

Samayam Malayalam 18 Aug 2021, 10:43 pm
കാലിക്കറ്റ് സർവകലാശാല നടത്തിയ വിവിധ ബിരുദ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
Samayam Malayalam calicut university result
കാലിക്കറ്റ് സർവകലാശാല


എം.എസ്.സി കെമിസ്ട്രി രണ്ടാം സെമസ്റ്റർ, എം.എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ, ആറാം സെമസ്റ്റർ ബി.കോം/ ബി.കോം വൊക്കേഷണൽ/ ബി.ബി.എ/ ബി.ടി.എച്ച്.എം/ ബി.എച്ച്.എ, ആറാം സെമസ്റ്റർ SDE-CUCBCSS ബി.കോം/ ബി.ബി.എ/ ബി.എസ്.സി മാത്തമാറ്റിക്സ് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്ലൂവ്മെന്റ് പരീക്ഷ, എം.എ സോഷ്യോളജി രണ്ടാം സെമസ്റ്റർ, എം.എ മലയാളം രണ്ടാം സെമസ്റ്റർ, എം.എ മലയാളം വിത്ത് ജേണലിസം രണ്ടാം സെമസ്റ്റർ, കംപ്യൂട്ടർ സയൻസ് എം.ഫിൽ ഒന്നാം സെമസ്റ്റർ, തുടങ്ങിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ uoc.ac.in സന്ദർശിച്ച് ഫലം പരിശോധിക്കാം.

ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഹോം പേജിൽ കടന്നതിന് ശേഷം നിശ്ചിത ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് രജിസ്റ്റർ നമ്പറും സെക്യൂരിറ്റി കോഡും എന്റർ ചെയ്യണം. ഇതോടെ ഫലം സ്ക്രീനിൽ കാണാൻ കഴിയും. ഫലം ഡൗൺലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ