പറഞ്ഞതിലും രണ്ടു ദിവസം മുമ്പാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തു വന്നത്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ ജൂലൈ 15ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ സിബിഎസ്ഇ അറിയിച്ചിരുന്നത്. പത്തിലും പന്ത്രണ്ടിലുമായി 30 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി പരീക്ഷകള്‍ നടന്നു. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബാക്കിയുള്ള പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. സിബഎസ്ഇ പ്ലസ്ടു ഫലം cbseresults.nic.in എന്ന വെബ്സൈറ്റിലും results.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
Also Read: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്ത്
വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ക്ക് ബാക്കിയുള്ള പരീക്ഷകള്‍ എഴുതാന്‍ അവസരമുണ്ട്. മാര്‍ക്ക് ഇംപ്രൂവ് ചെയ്യാനുള്ള അവസരമാണിത്. അതേസമയം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 15നോ അതിന് മുമ്പോ പ്രസിദ്ധീകരിക്കും.