ആപ്പ്ജില്ല

സിടെറ്റ് പരീക്ഷയുടെ ഫലം വന്നു; യോ​ഗ്യത നേടിയത് 6.5 ലക്ഷം പേർ

സിടെറ്റ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത് 30 ലക്ഷം പേർ. രണ്ട് പേപ്പറുകളിലും വിജയിച്ചവർ 6,54,299 പേർ. സിടെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ചിരുന്നു

Samayam Malayalam 26 Feb 2021, 12:59 pm

ഹൈലൈറ്റ്:

  • ഫലമറിയാൻ ctet.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • 30 ലക്ഷം പേർ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിരുന്നു
  • ഫലം പ്രസിദ്ധീകരിച്ചത് സി.ബി.എസ്.ഇ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ctet result 2021
സിടെറ്റ് ഫലം 2021
സിടെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് സി.ബി.എസ്.ഇ. സിടെറ്റ് പരീക്ഷയെഴുതിയവർക്ക് ഫലവും സ്കോർ കാർഡും എക്സാം പോർട്ടലായ ctet.nic.in സന്ദർശിച്ച് പരിശോധിക്കാം. വെബ്സൈറ്റ് സന്ദർശിച്ച് ഹോം പേജിൽ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. റോൾ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാം. പരീക്ഷയെഴുതിയവർക്ക് ഫലം സ്ക്രീനിൽ കാണാൻ കഴിയും.
40 വയസു വരെയുള്ളവർക്ക് പഠിക്കാം; സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സ്
സി.ബി.എസ്.ഇയുടെ റിപ്പോർട്ട് പ്രകാരം 30 ലക്ഷം പേർ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 16,11,432 പേർ പേപ്പർ 1നും 14,47,551 പേർ പേപ്പർ 2നും രജിസ്റ്റർ ചെയവരാണ്. 23,51,671 പേർ രണ്ടു പേപ്പറുകളും എഴുതി. പേപ്പർ 1 എഴുതിയത് 12,47,217 പേരും പേപ്പർ രണ്ടിനെത്തിയത് 11,04,454 പേരുമാണ്. രണ്ട് പേപ്പറുകൾക്കും യോഗ്യത നേടിയത് 6,54,299 പേരാണ്. പേപ്പർ 1ൽ യോഗ്യത നേടിയത് 4,14,798 പേരും പേപ്പർ 2ൽ യോഗ്യത നേടിയത് 2,39,501 പേരും.

ആര്‍ട്ടിക്കിള്‍ ഷോ