കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷന്റെ (സി.ഐ.എസ്.സി.ഇ) ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 20ന് പ്രഖ്യാപിക്കാനാണ് സാധ്യത. പതിനൊന്നാം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം പ്രഖ്യാപിക്കുക എന്നാണ് സൂചന. 2015 മുതൽ 2020 വരെയുള്ള വിദ്യാർത്ഥിയുടെ പ്രകടനവും മൂല്യനിർണയത്തിനായി പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾ.
വെവ്വേറെ ബോർഡുകളാണെങ്കിലും സി.ബി.എസ്.ഇയുടെ തീരുമാനങ്ങൾ പകർത്തുന്ന രീതിയാണ് സി.ഐ.എസ്.സി.ഇ പിന്തുടരാറുള്ളത്.സി.ബഐ,എസ്.സി പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. ജൂൺ 1ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഈ അറിയിപ്പിന് തൊട്ടുപിന്നാലെ സി.ഐ.എസ്.സി.ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി അറിയിച്ചു.