ആപ്പ്ജില്ല

സെറ്റ്: ഓണ്‍ലൈന്‍ റജിസ്ട്രേഷൻ നാളെ മുതല്‍ 25 വരെ

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് ജൂലൈ 31നു നടത്തും.

TNN 1 Jun 2016, 12:28 pm
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് ജൂലൈ 31നു നടത്തും. പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റുകളില്‍ ലഭിക്കും. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50% മാര്‍ക്ക് അല്ലെങ്കില്‍ തുല്യഗ്രേഡും ബിഎഡുമാണു യോഗ്യത.
Samayam Malayalam set online application
സെറ്റ്: ഓണ്‍ലൈന്‍ റജിസ്ട്രേഷൻ നാളെ മുതല്‍ 25 വരെ


അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്കു ചില നിബന്ധനകള്‍ക്കു വിധേയമായി പരീക്ഷ എഴുതാം. ഓണ്‍ലൈന്‍ റജിസ്ട്രേഷന് റജിസ്റ്റര്‍ നമ്പർ, സെറ്റ് ആക്സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റ്‌ഓഫിസുകളില്‍ നിന്നു നാളെ മുതല്‍ 25 വരെ ലഭിക്കും. ഇതിനായി ജനറല്‍/ഒബിസി വിഭാഗങ്ങളില്‍പെടുന്നവര്‍ 750 രൂപയും എസ്‌എസി/എസ്ടി/വിഎച്ച്‌/പിഎച്ച്‌ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 375 രൂപയും നല്‍കണം. ഫ്രഞ്ച്, ജര്‍മന്‍, ലാറ്റിന്‍, റഷ്യന്‍, സിറിയക്ക് എന്നീ വിഷയങ്ങളില്‍ ജൂണില്‍ സെറ്റ് ഉണ്ടായിരിക്കുന്നതല്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ