ആപ്പ്ജില്ല

കീറിയ ജീന്‍സുകള്‍ ധരിച്ച്‌ ക്യാംപസില്‍ വരുന്നതിന് വിലക്ക്

കീറിയ ജീന്‍സുകള്‍ ധരിച്ച്‌ ക്യാംപസില്‍ വരുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ

TNN 9 Dec 2016, 11:20 pm
മുംബൈ: കീറിയ ജീന്‍സുകള്‍ ധരിച്ച്‌ ക്യാംപസില്‍ വരുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കി മുംബൈയിലെ പ്രശസ്തമായ സെന്റ് സേവ്യര്‍ കോളേജ്. വിദ്യാര്‍ത്ഥികള്‍ കീറിയ ജീന്‍സുകള്‍ ധരിക്കുന്നത് കോളേജിന് തന്നെ ലജ്ജാകരമായ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോളേജ് അധികൃതരുടെ നടപടി. കീറിയ ജീന്‍സ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അഗ്നെലൊ മെനീസസ് പറഞ്ഞു.
Samayam Malayalam st xaviers college bans ripped jeans on its campus
കീറിയ ജീന്‍സുകള്‍ ധരിച്ച്‌ ക്യാംപസില്‍ വരുന്നതിന് വിലക്ക്

ക്യാംപസില്‍ ഷോര്‍ട്ട്സും സ്ലീവ്ലെസും അനുവദനീയമല്ല. അതിനൊപ്പം കീറിയ ജീന്‍സും ഉള്‍പ്പെടുത്തി. സാമൂഹ്യപരമായ ഒരു കാരണവും തീരുമാനത്തിന് പിന്നിലുണ്ട്. ദരിദ്രരരെ പരിഹസിക്കുന്ന വേഷമാണിത്. മറ്റുമാർഗ്ഗമില്ലാത്തതിനാലാണ് ദരിദ്രർ അതു ധരിക്കുന്നതെന്നും അവർ പറഞ്ഞു.


കോളേജ് നടപടിയെ എതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. വിലക്കും അതിന് നിരത്തിയ കാരണങ്ങളും യുക്തിക്ക് നിരക്കാത്തതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 'എന്തിനാണ് കോളേജില്‍ ഇങ്ങനെയൊരു നിയന്ത്രണം? വിദ്യാര്‍ത്ഥികള്‍ സംസ്കാരത്തിന് നിരക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പക്ഷെ ഒരു വസ്ത്രം ധരിക്കുന്നത് പൂര്‍ണമായും വിലക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്.' ബിഎംഎം വിദ്യാര്‍ത്ഥി പറഞ്ഞു. കോളേജ് വിലക്കിനെതിരെ പ്രശസ്ത എഴുത്തുകാരി ശോഭാ ഡേയും രംഗത്തെത്തി. തീരുമാനത്തിലുള്ള പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലെ അറിയിക്കണം. എന്തുധരിക്കണം എന്നത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും അവര്‍ പറഞ്ഞു.


St Xavier's College bans ripped jeans on its campus

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ