ആപ്പ്ജില്ല

പട്ടികജാതി വിദ്യാർഥികൾക്കുള്ള ബി.ടെക് സൗജന്യ പഠനപദ്ധതി വിപുലീകരിക്കും

തിരുവനന്തപുരം ശാസ്ത്രസാങ്കേതികമ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിലാണ് ക്ലാസുകൾ. സൗജന്യപഠനപദ്ധതിയിൽ ചേരാൻ താത്പര്യമുള്ള വിദ്യാർഥികൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമുന്നതി പോർട്ടൽ വഴി പേര് രജിസ്റ്റർ ചെയ്യണം

Samayam Malayalam 15 Jun 2019, 9:27 pm
തിരുവനന്തപുരം: പട്ടികജാതി എൻജിനീയറിങ് വിദ്യാർഥികൾക്കായുള്ള സൗജന്യപഠനപദ്ധതിയിൽ സൗജന്യതാമസം, ഭക്ഷണം എന്നിവ ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ അറിയിച്ചു. എൻജിനീയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ, ചില വിഷയങ്ങളിൽ പരീക്ഷ എഴുതാനുള്ളവർ എന്നിവർക്കുവേണ്ടി പട്ടികജാതി വികസനവകുപ്പും ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്‌കൂളും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ പ്രവർത്തനമികവും വിദ്യാർഥികളുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം.
Samayam Malayalam educ


പരിചയസമ്പന്നരായ അധ്യാപകരാണ് ക്‌ളാസുകൾ നടത്തുന്നത്. വിദ്യാർഥികൾക്കുവേണ്ടിയുള്ള മോട്ടിവേഷൻ, കൗൺസിലിങ് ക്‌ളാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ കുറഞ്ഞത് 50 മണിക്കൂർ ക്‌ളാസും മോഡൽ പരീക്ഷകളും വിദ്യാർഥികൾക്കു സൗജന്യമായി ലഭിക്കും.

തിരുവനന്തപുരം ശാസ്ത്രസാങ്കേതികമ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിലാണ് ക്ലാസുകൾ. സൗജന്യപഠനപദ്ധതിയിൽ ചേരാൻ താത്പര്യമുള്ള വിദ്യാർഥികൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമുന്നതി പോർട്ടൽ വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് മോഡൽ ഫിനിഷിങ് സ്‌കൂളിന്റെ 0471-2307733/94465 11777 നമ്പറിൽ ബന്ധപ്പെടണം.

ആര്‍ട്ടിക്കിള്‍ ഷോ