ആപ്പ്ജില്ല

കൊറോണ വൈറസിനെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്കറിയാം?

കോവിഡ് 19നെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം.

Samayam Malayalam 4 Apr 2020, 4:50 pm
ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 രാജ്യാതിര്‍ത്തികളെ ഭേദിച്ച് നിരവധി പേരെ രോഗബാധിതരാക്കി മുന്നേറുകയാണ്. ദിനംപ്രതി മരണ സംഖ്യയും ഉയരുകയാണ്. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗം പടരാതെ നോക്കുക എന്നതാണ് ഓരോരുത്തരുടേയും ലക്ഷ്യം.
Samayam Malayalam corona virus
covid 19 quiz


നിരവധി കമ്പനികളും വ്യവസായങ്ങളും ഇതിനോടകം പൂട്ടി കഴിഞ്ഞു. പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ കാലമാണ് ഇത്. എന്നിരുന്നാലും ഈ സമയത്തെ ഫലപ്രദമായി ഉപയോഗിച്ചു കഴിഞ്ഞാൽ വരുന്ന പരീക്ഷക്ക് വിജയംനേടാം. കോവിഡ് 19നെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം.

  1. ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതെന്ന് കരുതുന്ന ഹ്വാനൻ മാംസ മാര്‍ക്കറ്റ്
    ഹൂബൈ
  2. പുതിയ കൊറോണ വൈറസ് പരത്തുന്ന രോഗത്തിൻ്റെ പേര് എന്താണ്
    കോവിഡ് 19
  3. കോവിഡ് 19 രോഗം പരത്തുന്ന വൈറസിൻ്റെ പേര്
    സാര്‍സ് കോവ് - 2
  4. സാര്‍സ്കോവ് 2 ജനിതകപരമായി ഏതിനം വൈറസാണ്
    ആര്‍എൻഎ വൈറസ്
  5. ദേഹത്ത് വലിയ കുമിള വരുന്നത് കോവിഡ് 19 രോഗത്തിൻ്റെ ലക്ഷണമാണോ
    അല്ല
  6. ലാറ്റിനമേരിക്കയിൽ ആദ്യം കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത് ഏത് രാജ്യത്താണ്
    ബ്രസീൽ
  7. വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിന് പറയുന്നത്
    ഇൻക്യുബേഷൻ പീരിയഡ്
  8. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറൽ
    ടെഡ്രോസ് അദാനം
  9. എത്ര സെക്കൻഡ് ചുരുങ്ങിയത് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം
    20 സെക്കൻഡ്
  10. സംശയനിവാരണത്തിനും സഹായത്തിനുമായി വിളിക്കേണ്ട ആരോഗ്യവകുപ്പിൻ്റെ സൗജന്യ നമ്പര്‍ എത്രയാണ്
    1056

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ