ആപ്പ്ജില്ല

CAT 2019; ആശങ്ക വേണ്ട, 90 പേര്‍സൻ്റൈലിന് താഴെ നേടിയവര്‍ക്കും മികച്ച കോളേജിൽ അഡ്മിഷൻ നേടാം

ക്യാറ്റ് പരീക്ഷയിൽ 70നും 80 ശതമാനത്തിനും ഇടയിൽ സ്കോര്‍ നേടിയ വിദ്യാര്‍ഥികൾക്ക് അഡ്മിഷൻ നൽകുന്ന പ്രമുഖ ബി-സ്കൂളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്.

Samayam Malayalam 8 Jan 2020, 10:40 am
ക്യാറ്റ് പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികൾ പ്രമുഖ ബി-സ്കൂളുകളിൽ അഡ്മിഷൻ നേടുമ്പോൾ ബാക്കിയുള്ള വിദ്യാര്‍ഥികൾക്ക് എവിടെ അഡ്മിഷൻ ലഭിക്കുമെന്നാണ് ഇപ്പോൾ ആശങ്ക. എന്നാൽ, 90 ശതമാനത്തിൽ താഴെ സ്കോര്‍ നേടിയ വിദ്യാര്‍ഥികൾക്കും നിശ്ചയമായും അഡ്മിഷൻ ലഭിക്കുമെന്നാണ് നോൺ ഐഐഎം മെമ്പര്‍ സ്ഥാപനങ്ങൾ അറിയിക്കുന്നത്.
Samayam Malayalam CAT EXAM 2020
CAT 2020 MBA Institutes Cut off


സ്ഥാപനങ്ങളും കട്ട്ഓഫ് മാര്‍ക്കും

1. ഐ.എം.ഐ ഡൽഹി - 90
2. ഐ.എം.ടി - 90
3. ബി.ഐ.എം.ടെക്, ഗ്രേറ്റര്‍ നോയിഡ - 85
4. കെ.ജെ.എസ്.ഐ.എം.എസ്.എസ്, മുംബൈ - 85
5. എസ്.പി.ജെ.ഐ.എം.ആര്‍, മുംബൈ - 85
6. ഐ.ഐ.എം, തിരുച്ചിറപ്പള്ളി - 81
7. ടി.എ.പി.എം.ഐ, മണിപ്പാൽ - 80
8. ബി.ഐ.എം.എം, പൂനൈ - 80
9. എൽ.ഐ.ബി.എ, ചെന്നൈ - 80
10. ഐ.എഫ്.എം.ആര്‍, ചെന്നൈ - 80
11. നിര്‍മ യൂണിവേഴ്സിറ്റി, അഹമ്മദാബാദ് - 80
12. ഐ.ഐ.എം ഷില്ലോങ് - 70

ക്യാറ്റ് പരീക്ഷയിൽ 70നും 80 ശതമാനത്തിനും ഇടയിൽ സ്കോര്‍ നേടിയ വിദ്യാര്‍ഥികൾക്ക് അഡ്മിഷൻ നൽകുന്ന പ്രമുഖ ബി-സ്കൂളുകൾ ഏതൊക്കെയാണെന്ന് നോക്കാം.

അമിറ്റി യൂണിവേഴ്സിറ്റി ( റായ്പൂര്‍, ഗ്വാളിയാര്‍, മുംബൈ, ജയ്പൂര്‍, നോയിഡ), അമിറ്റി ബിസിനസ് സ്കൂൾ നോയിഡ, അമിറ്റി ഇൻ്റര്‍നാഷണൽ ബിസിനസ് സ്കൂൾ നോയിഡ, ബിര്‍ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനി, ബാംഗ്ലൂര്‍ സ്കൂൾ ഓഫ് മാനേജ്മെൻ്റ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂര്‍, സിഎംഎസ് ബിസിനസ് സ്കൂൾ ബാംഗ്ലൂര്‍, ഗാലക്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ചെന്നൈ, ഗ്രേറ്റ് ലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്, ജിഎൻഎ യൂണിവേഴ്സിറ്റി പാഗ്വാര, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് അഹമ്മദാബാദ്, ഐഐകെഎം ബിസിനസ് സ്കൂൾ ബാംഗ്ലൂര്‍, ഐബിഎസ് ബിസിനസ് സ്കൂൾ ബാംഗ്ലൂര്‍, ഇൻഡസ് ബിസിനസ് സ്കൂൾ പൂനൈ, സ്കൂൾ ഓഫ് പെട്രോളിയം മാനേജ്മെൻ്റ്, ഗാന്ധിനഗര്‍ തുടങ്ങി വിവിധ സ്ഥാപനങ്ങൾ കോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റുകളിലേക്കും മറ്റ് പ്രമുഖ മാനേജ്മെൻ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നടത്തിയ ക്യാറ്റ് പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,09,926 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ പത്ത് പേര്‍ 100 പേർസൻ്റൈലും 21 വിദ്യാര്‍ഥികൾ 99.99 പേർസൻ്റൈലും സ്വന്തമാക്കി. ഇത്തവണ കോഴിക്കോട് ഐ.ഐ.എമ്മിനായിരുന്നു പരീക്ഷാ ചുമതല.

90 ശതമാനത്തിൽ കൂടുതൽ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികൾക്ക് പ്രമുഖ ബി-സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കും. ഐ.ഐ.എം പട്ടികയിൽ ഇല്ലാത്ത കോളേജുകളും ക്യാറ്റ് സ്കോര്‍ പരിഗണിക്കാറുണ്ട്. ക്യാറ്റ് സ്കോറിന് 2020 ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകും. ഐ.ഐ.എമ്മുകളുടെ വിവിധ ബിരുധാനന്തര ബിരുദ കോഴ്സുകൾക്കും ഫെല്ലോ പ്രോഗ്രാമുകൾക്കും ക്യാറ്റ് യോഗ്യത പരിഗണിച്ചാണ് പ്രവേശനം നൽകുന്നത്. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കാണ് പരീക്ഷ എഴുതാൻ കഴിയുന്നത്. 156 നഗരങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. പരീക്ഷാര്‍ഥികൾക്ക് ഇഷ്ടമുള്ള നാല് നഗരങ്ങൾ തെരഞ്ഞെടുക്കാമായിരുന്നു. മൂന്ന് മണിക്കൂറാണ് പരീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ