ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ്, ഐ.സി.എസ്.ഇ പത്താം ക്ലാസ് ആദ്യ സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂൾ വന്നു. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഐ.എസ്.സി പരീക്ഷ നവംബർ 22 മുതൽ ഡിസംബർ 20 വരെയും ഐ.സി.എസ്.ഇ പരീക്ഷ നവംബർ 29 മുതൽ ഡിസംബർ 16 വരെയും നടക്കും. വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ തന്നെ ഓഫ്ലൈനായി പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതാണ് ഐ.എസ്.സി പരീക്ഷ. അതേസമയം ഐ.സി.എസ്.ഇ പത്താം ക്ലാസിൽ ഭൂരിഭാഗം പേപ്പറുകളും ഒരു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. എന്നാൽ കണക്ക് അടക്കമുള്ള ചില വിഷയങ്ങൾ ഒന്നര മണിക്കൂറായിരിക്കും. ഐ.സി.എസ്.ഇ പരീക്ഷ രാവിലെ 11 മണിക്ക് തുടങ്ങുമ്പോൾ ഐ.എസ്.സി പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങും. ക്ലാസ് മുറികളും പരിസരവും അണുമുക്തമാക്കുന്നതിനാണ് ഇത്തരത്തിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.
നവംബർ 22ന് ഇംഗ്ലീഷ് ലിറ്ററേച്ചർ പേപ്പറോടെ ഐ.എസ്.സി പരീക്ഷ ആരംഭിക്കും. ഐ.സി.എസ്.ഇയിൽ ആദ്യ ദിനമായ നവംബർ 29ന് ഇംഗ്ലീഷ് ലാങ്ക്വേജ് പേപ്പറായിരിക്കും. ചോദ്യപേപ്പർ വായനയ്ക്കായി 10 മിനിറ്റ് സമയം നൽകും.
നേരത്തെ ഐ.എസ്.സി ഐ.സി.എസ്.ഇ പരീക്ഷകൾ നവംബർ 15ന് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.