ആപ്പ്ജില്ല

വിദേശ രാജ്യങ്ങളിൽ സ്കോളർഷിപ്പോടു കൂടി പഠനം; ഈ സ്വപ്നം ഉപേക്ഷിക്കാൻ വരട്ടെ

അമേരിക്ക, യു.കെ, കാനഡ, ഓസ്ട്രേലിയ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ കൊതിക്കുന്ന നിരവധി വിദ്യാർത്ഥികളും അവരെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷകർത്താക്കളുമുണ്ട്. ഇതിന് വരുന്ന ചെലവിനെക്കുറിച്ച് ആലോചിച്ചാണ് പലരും ഈ സ്വപ്നം ഉപേക്ഷിക്കുന്നത്. എന്നാൽ സത്യാവസ്ഥ എന്താണ്?

Samayam Malayalam 10 May 2021, 12:43 pm
വിദേശത്ത് പഠിക്കുക എന്ന സ്വപ്‌നം പലപ്പോഴും ഇതുമായി ബന്ധപ്പെട്ട ചിലവ് കാരണം വിദ്യാർത്ഥികൾ ഉപേക്ഷിക്കുന്നു. നിരവധി വിദ്യാർത്ഥികൾക്ക് അറിയാത്ത കാര്യമെന്തെന്നാൽ, സാമ്പത്തിക സഹായം പലപ്പോഴും ആഗോളതലത്തിൽ സർവകലാശാലകൾ സ്കോളർഷിപ്പുകൾ, ഇളവുകൾ, അല്ലെങ്കിൽ ഗ്രാന്റുകൾ എന്നിവയിലൂടെ അവരുടെ യോഗ്യത അടിസ്ഥാനമാക്കി ലഭിക്കും എന്നുള്ളതാണ്.
Samayam Malayalam study abroad with scholarship 2021 things to know before applying
വിദേശ രാജ്യങ്ങളിൽ സ്കോളർഷിപ്പോടു കൂടി പഠനം; ഈ സ്വപ്നം ഉപേക്ഷിക്കാൻ വരട്ടെ


ആവശ്യം അടിസ്ഥാനമാക്കിയുള്ളവ

വിദ്യാർത്ഥികളുടെ സാമ്പത്തിക പശ്ചാത്തലം, അതനുസരിച്ചുള്ള കോളേജിലെ പ്രവേശനം എന്നിവയാണ് ഈ സ്കോളർഷിപ്പിൽ കണക്കാക്കുന്നത്. വിദ്യാർത്ഥികൾ ഇത് സൂചിപ്പുക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. സർവകലാശാല അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇവ അംഗീകരിച്ചിരിക്കുകയും വേണം.

മെറിറ്റ് സ്കോളർഷിപ്പുകൾ

പഠന, പാഠ്യേതര മേഖലകളിൽ മുന്നിട്ട് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത്തരം സ്കോൾഷിപ്പുകൾക്കായി അപേക്ഷിക്കാം. 9 മുതൽ 12 വർഷം വരെയുള്ള തുടർച്ചയായ മികച്ച പ്രകനം വിലയിരുത്തി സ്കോളർഷിപ്പുകൾ നൽകുന്നു.

സ്പെഷ്യലൈസേഷൻ

കല, കായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന വിദ്യാർത്ഥികക്ക് സ്കോള‍‍ർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

പ്രവൃത്തി പരിചയം

മെറിറ്റിന്റെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ നൽകുന്ന സ്കോളർഷിപ്പ്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ളതാണ് ഇത്തരം സ്കോളർഷിപ്പുകൾ. പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഏർപ്പെടാറുള്ള സാമുഹിക സേവനം അടക്കമുള്ളവ ഇതിൽ ഉൾപ്പെടും.

അമേരിക്ക

അമേരിക്കയാണ് സ്കോളർഷിപ്പുകൾ നൽകുന്നതിൽ മുന്നിൽ നിൽക്കുന്നത്. ഇവിടുത്തെ സർവകലാശാലകൾ വിദ്യാർത്ഥിയെ സമഗ്രമായി പരിഗണിക്കുന്നു. പ്രൊഫൈലും പശ്ചാത്തലവും അക്കാദമിക് വിദഗ്ധർ പരിശോധിക്കും. ലക്ഷക്കണക്കിന് അന്തർ‌ദ്ദേശീയ വിദ്യാർത്ഥികൾക്ക് യു.എസ് ധനസഹായം നൽകുന്നുണ്ട്.

കാനഡ

യു‌സ് കഴിഞ്ഞാൽ ലോകത്തെ മുൻ‌നിര ഉന്നത വിദ്യാഭ്യാസ ദാതാക്കൾ കാനഡയാണ്. മികച്ച കോളേജുകളായ യോർക്ക്, ബ്രിട്ടീഷ് കൊളംബിയ, വാട്ടർലൂ എന്നിവയ്‌ക്കെല്ലാം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കായി അവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഫണ്ട് നീക്കിവച്ചിട്ടുണ്ട്.

യു.കെ

ലഭ്യമായ ഓപ്ഷനുകളുടെ വൈവിധ്യവും വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷവും യു.കെയെ മികച്ചതായി മാറ്റുന്നു. ഇവിടുത്തെ സർവ്വകലാശാലകൾ‌ ഇൻ‌ ഹൗസ് സ്‌കോളർ‌ഷിപ്പുകൾ‌ നൽ‌കുന്നില്ല. മാത്രമല്ല ബ്രിട്ടീഷ് കൗൺസിൽ (കോമൺ‌വെൽത്ത്), ഷെവെനിംഗ്, അല്ലെങ്കിൽ റോഡ്‌സ് ട്രസ്റ്റ് എന്നിവപോലുള്ള ഗ്രാന്റുകൾ നൽകുന്നു.

യൂറോപ്പ്

സർവകലാശാലകളുടെയും ഡിഗ്രികളുടെയും സ്പെഷ്യലൈസേഷനുകളുടെയും സമ്പത്ത് യൂറോപ്പിനെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

Also Read: വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി സി.ബി.എസ്.ഇയുടെ 'ദോസ്ത് ഫോർ ലൈഫ്' ആപ്പ്

ഹോങ്കോങ്, സിം​ഗപ്പൂർ

വിരലിലെണ്ണാവുന്ന സർവ്വകലാശാലകൾ മാത്രമേ ഉള്ളൂവെങ്കിലും ഇന്ത്യൻ വിദ്യാർത്ഥികളെ ഈ സ്ഥലങ്ങൾ ആകർഷിക്കുന്നു.

Also Read: സി.എ നവംബർ പരീക്ഷയെഴുതുന്നവർക്കായി തത്സമയ കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു

ഓസ്ട്രേലിയ

ഓസ്‌ട്രേലിയൻ സർക്കാർ, പൊതു, സ്വകാര്യ വിദ്യാഭ്യാസ ദാതാക്കൾ, ഓസ്‌ട്രേലിയയിലെ മറ്റ് ഓർഗനൈസേഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സ്‌കോളർഷിപ്പുകൾ ലഭ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ